Tuesday December 06, 2016
Latest Updates

ഗാര്‍ഡ സര്‍വീസില്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം ശമ്പളത്തോട് കൂടിയ അവധി ലഭിക്കും

ഗാര്‍ഡ സര്‍വീസില്‍ ഇനി മുതല്‍ മൂന്ന് വര്‍ഷം ശമ്പളത്തോട് കൂടിയ അവധി ലഭിക്കും

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഗാര്‍ഡഫോഴ്‌സ് ജീവനക്കാര്‍ക്ക് ഇനി മുതല്‍ മൂന്ന് വര്‍ഷം ശമ്പളത്തോട് കൂടിയ അവധി ലഭിക്കും. ഗാര്‍ഡ ജീവനക്കാര്‍ക്ക് അയച്ച ഒരു സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ 30,000 യൂറോ വരെ ശമ്പളം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരെ സംബന്ധിച്ച് സന്തോഷം പകരുന്ന തീരുമാനം ആണെങ്കിലും ഇത് ജീവനക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് സൃഷ്ടിക്കുമെന്നാണ് വിമര്‍ശനം ഉയരുന്നത്. എല്ലാ ആനുകൂല്യങ്ങലോടും കൂടെ അവധി ലഭിക്കുന്നതോടെ പലരും അവധി എടുത്ത് മറ്റ് പണികള്‍ ഏര്‍പ്പെടുമെന്നാണ് വിമര്‍ശനം.

ഈ മാസം ഏഴിനാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചത്. ഇത്തരത്തില്‍ അവധി എടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 12,000 യൂറോയാണ് ഗാര്‍ഡ വാഗ്ദാനം ചെയ്യുന്നത്. ഈ തുക ഓരോ നാല് മാസം കൂടുമ്പോഴും വിതരണം ചെയ്യും. ആകെ ശമ്പളത്തിന്റെ 75% വരെയാണ് ഇത്തരത്തില്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചു തുടങ്ങും. ഹടിംഗ്ടണ്‍ റോഡ് കരാറിന്റെ ഭാഗമായാണ് ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി അനുവദിക്കാന്‍ തീരുമാനിച്ചത്.

അതേസമയം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിരവധി ഗാര്‍ഡ ജീവനക്കാര്‍ ഈ ആനുകൂല്യം കൈപ്പറ്റി മറ്റ് ജോലികള തേടി പോകാന്‍ സാധ്യതയുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. നിലവില്‍ 13,000 ജീവനക്കാരാണ് ഗാര്‍ഡയിലുള്ളത്. എന്നാല്‍ പദ്ധതി ആരംഭിക്കുന്നതോടെ ഗാര്‍ഡയുടെ മാനവവിഭവ ശേഷിയില്‍ കാര്യമായ കുറവ് വരും.

Scroll To Top