Monday December 05, 2016
Latest Updates

ഗാര്‍ഡ ചോദ്യം ചെയ്യാന്‍ വരുന്നത് കണ്ട് ‘ജീവനും കൊണ്ടോടി ‘ റോഡ് ഗതാഗതം തടസപ്പെടുത്തിയ ലൂക്കനിലെ ചെറുപ്പക്കാര്‍ക്ക് പിഴശിക്ഷ

ഗാര്‍ഡ ചോദ്യം ചെയ്യാന്‍ വരുന്നത് കണ്ട് ‘ജീവനും കൊണ്ടോടി ‘ റോഡ് ഗതാഗതം തടസപ്പെടുത്തിയ ലൂക്കനിലെ ചെറുപ്പക്കാര്‍ക്ക് പിഴശിക്ഷ

ഡബ്ലിന്‍ :പോലിസ് ചോദ്യം ചെയ്യാന്‍ വരുന്നു എന്ന് കണ്ടാല്‍ പേടിച്ച് ഓടുന്ന ചെറുപ്പക്കാരുടെ സ്വഭാവം ലോകത്തെവിടെയും ഒരുപോലെ തന്നെ എന്നാണ് ലൂക്കന്‍ റോഡിലെ ഒരു സംഭവം തെളിയിക്കുന്നത്.ഗാര്‍ഡ ചോദ്യം ചെയ്യാന്‍ വരുന്നത് കണ്ടപ്പോള്‍ ഡബ്ലിനിലെ ചെറുപ്പക്കാരുടെ സംഘവും ഗാര്‍ഡയെ ചീത്ത വിളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.ഏതായാലും ഓട്ടക്കാരുടെ ലീഡറെ ഗാര്‍ഡ ഓടിച്ചിട്ടു പിടിക്കുക തന്നെ ചെയ്തു.

എം4 ഹൈവേയില്‍ ഒരുകൂട്ടം ചെറുപ്പക്കാരുമായി ഓടി മാര്‍ഗതടസം സൃഷ്ടിക്കുകയും തയടാന്‍ ചെന്ന ഗാര്‍ഡ അധികൃതരെ അസഭ്യം പറയുകയും ചെയ്ത ഈ യുവാവിനെ പിഴ അടപ്പിച്ച ശേഷം വെറുതെ വിട്ടു. മൈക്കല്‍ വാള്‍ എന്നാ ഇരുപതുകാരനാണ് അധികൃതരെ കുഴയ്ക്കുന്ന ഓട്ടമത്സരത്തിന് നേതൃത്വം നല്കിയത് !

ഫെബ്രുവരി മൂന്നിനായിരുന്നു നഗര ഗതാഗതം തടസപ്പെടുത്തിയ ഓട്ടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൈക്കലിനെ ചാരിറ്റി സംഭാവനയായി 50 യൂറോ പിഴ അടപ്പിച്ച ശേഷം വെറുതെ വിടുകയായിരുന്നു. ഓള്‍ഡ് ലൂക്കന്‍ റോഡില്‍ കഴിഞ്ഞ മൂന്നിനായിരുന്നു സംഭവം. ഓള്‍ഡ് ലൂക്കന്‍ റോഡിലെ നടപ്പാലത്തില്‍ മൈക്കലിനെയും കൂട്ടുകാരെയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അവരെ ചോദ്യം ചെയ്യാനായി സമീപിച്ചപ്പോള്‍ അവര്‍ പോലീസിനെ അസഭ്യം പറഞ്ഞതിന് ശേഷം ഓടി രക്ഷപെടുകയായിരുന്നു.

നല്ല ട്രാഫിക് തിരക്കുള്ള സമയത്ത് വാഹനങ്ങളുടെ എതിര്‍ ദിശയിലാണ് മൈക്കലും സംഘവും ഓടിയത്. ഇതാണ് പോലീസുകാരെ കുഴച്ചത്. അവര്‍ ഏറെ നേരം പുറകെ ഓടിയതിന് ശേഷമാണ് സംഘത്തെ കീഴടക്കിയത്.

ഇതിനിടെ എതിര്‍ദിശയില്‍ വന്ന കാറുകള്‍ ഇവരെ ഇടിക്കാതെ മാറിക്കൊണ്ട് പോകാന്‍ ഏറെ പണിപ്പെട്ടു. കുറച്ച് നേരത്തേക്ക് കള്ളനും പോലീസും കളിക്കാണ് ഓള്‍ഡ് ലൂക്കന്‍ റോഡ് സാക്ഷ്യം വഹിച്ചത്. ഫോര്‍ച്യൂണ്‍സ് ടൌണ്‍ സ്വദേശിയാണ് പിടിയിലായ മൈക്കല്‍. പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മൈക്കല്‍ അറസ്റ്റ് ചെറുക്കാന്‍ ശ്രമിക്കുകയും പോലീസിനെ വീണ്ടും അസഭ്യം പറയുകയും ചെയ്തു.

ഇയാളുടെ പേരില്‍ നേരത്തെ കുറ്റകൃത്യങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അറസ്റ്റിലായ മൈക്കലിനെ ലൂക്കന്‍ ഗാര്‍ഡ സ്റ്റേഷനില്‍ എത്തിച്ച് കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. ബ്ലഞ്ചാര്‍ഡ്‌സ്‌ടൌണ്‍ കോടതിയിലാണ് ഇയാള്‍ക്കെതിരായ കേസില്‍ വിചാരണ നടന്നത്. ബ്ലഞ്ചാര്‍ഡ്‌സ്‌ടൌണിലെ അഭയകേന്ദ്രത്തിനു ചാരിറ്റി സംഭാവന നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്നാണ് ഇയാളെ വെറുതെ വിട്ടത്.

Scroll To Top