Sunday December 11, 2016
Latest Updates

ഗാര്‍ഡ ആകണോ ?ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണം

ഗാര്‍ഡ ആകണോ ?ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണം

ടിപ്പററി : വര്‍ഷങ്ങള്‍ക്ക് ശേഷം ഗാര്‍ഡ സര്‍വീസിലേയ്ക്ക് റിക്രൂട്‌മെന്റ് ഇന്ന് ആരംഭിക്കും. ടിപ്പററിയിലുള്ള ടെംപിള്‍മോര്‍ ഗാര്‍ഡ കോളേജിലെ പാസ്ഔട്ടായ വിദ്യാര്‍ത്ഥികളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇപ്പോള്‍ റിക്രൂട്‌മെന്റ് ആരംഭിക്കുന്നത്.

നിയമമന്ത്രിയായ അലന്‍ഷാറ്റര്‍ വളരെ മുന്‍പ് നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ പോകുന്നത്. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച 18നും 35നും മദ്ധ്യേ പ്രായമുള്ള ഏതൊരു വ്യക്തിക്കും റിക്രൂട്‌മെന്റില്‍ പങ്കെടുക്കാം. എല്ലാ ഉദ്യോഗാര്‍ത്ഥികളും ആദ്യം ഫിസിക്കല്‍ ടെസ്റ്റില്‍ പാസായിരിക്കണം എന്ന് നിര്‍ബന്ധമാണ്.

തുടര്‍ന്ന് ഓണ്‍ലൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തപ്പെടും. അതില്‍ പാസാകുന്നവരെ ഉള്‍പ്പെടുത്തി എഴുത്തു പരീക്ഷയും നടത്തും. അതിലും വിജയിക്കുന്നവരെ ഇന്റര്‍വ്വ്യൂ നടത്തി തിരഞ്ഞെടുക്കുകയാണ് ചെയ്യുക.

വളരെ കുറച്ചു കാലയളവു മാത്രമാണ് അപേക്ഷ സമര്‍പ്പിക്കാന്‍ നല്‍കിയിട്ടുള്ളൂ. ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ അവസാന തീയതി അവസാനിക്കുകയും ചെയ്യും. അതിനാല്‍ തന്നെ താല്പര്യമുള്ളവര്‍ പെട്ടെന്നു തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളിലായി 30,000ത്തോളം ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷയാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ 13,100 ഗാര്‍ഡ ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. ഇത് 14,600 എന്നുള്ളതില്‍ നിന്നും 1,600പേര്‍ പിരിഞ്ഞുപോയതിനു ശേഷം ഉള്ളതുമാണ്.

ഗാര്‍ഡ ഉദ്യോഗസ്ഥരുടെ എണ്ണം 13,000ത്തില്‍ കുറവ് ഉണ്ടാവാന്‍ പാടില്ലെന്ന് ഗാര്‍ഡ കമ്മീഷണര്‍ മാര്‍ട്ടിന്‍ കല്ലിനാന്‍ പറഞ്ഞു.
കഴിഞ്ഞ ജൂലൈയോടെ തന്നെ പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ വിഭാഗം മന്ത്രി ബ്രണ്ടാന്‍ ഹോളിന്‍ റിക്രൂട്‌മെന്റിന് അനുമതി നല്‍കുകയായിരുന്നു.
വര്‍ഷത്തില്‍ 250 മുതല്‍ 450 വരെ ആളുകളാണ് റിട്ടയര്‍മെന്റായി പോകുന്നത്.ഇത്തരത്തില്‍ പോയാല്‍ ഗാര്‍ഡ സംഖ്യ 13,000ത്തില്‍ കുറവുവരികയും ചെയ്യും. അതു പരിഹരിക്കുന്നതിനായാണ് പുതിയ റിക്രൂട്‌മെന്റ്.
32 ആഴ്ച്ചത്തെ പരിശീലനത്തിനു ശേഷമാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുക.
2014ല്‍ തന്നെ പുതിയ റിക്രൂട്‌മെന്റ് പൂര്‍ത്തിയാകും. ആദ്യത്തെ മൂന്നുമാസക്കാലമായിരിക്കും തിരഞ്ഞെടുക്കപ്പെട്ടവരുടെ ട്രെയിനിംഗ് കാലയളവ്‌

Scroll To Top