Saturday December 03, 2016
Latest Updates

ഗാര്‍ഡാ സ്‌റ്റേഷനുകളുടെ ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചു

ഗാര്‍ഡാ സ്‌റ്റേഷനുകളുടെ ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചു

ഡബ്ലിന്‍: ഗാര്‍ഡാ സ്‌റ്റേഷനുകളിലേക്ക് വരുന്ന ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യുന്ന വിഷയത്തില്‍ അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചതായി സര്‍ക്കാര്‍ . വളരെ ഗുരുതരമായ ആരോപണമാണ് ഇതെന്നും അന്വേഷണ കമ്മീഷനെ സീനിയര്‍ ഉദ്യോഗസ്ഥരോ ജുഡീഷ്യറിയില്‍ നിന്നും വിരമിച്ച പ്രമുഖരോ നയിക്കുമെന്നു സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്ത് വരും.

ഇക്കാര്യത്തില്‍ ഗാര്‍ഡാ കമ്മീഷണറെ മാറ്റിയിട്ടുണ്ടെന്നും ഇടക്കാല ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്വതന്ത്ര ഗാര്‍ഡാ അതോറിറ്റിയെ സംബന്ധിച്ച കാര്യങ്ങള്‍ നവീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 1980 മുതലുള്ള ഫോണ്‍കോളുകള്‍ ഗാര്‍ഡാ സ്‌റ്റേഷനുകള്‍ റെക്കോഡ് ചെയ്യപ്പെടുന്നുണ്ടെന്ന വിവരം സര്‍ക്കാരിന് കിട്ടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി എന്‍ഡാ കെന്നി പറഞ്ഞിരുന്നു. ഞായറാഴ്ച വൈകിട്ട് ആറ് മണിക്ക് വിവരം കിട്ടിയത് അനുസരിച്ച് അറ്റോര്‍ണി ജനറല്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ള വിവരങ്ങള്‍ സംബന്ധിച്ച വിശ്വാസ്യത പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി ഗാര്‍ഡാ സ്‌റ്റേഷനുകള്‍ നടത്തിവരുന്ന ഈ നടപടിയില്‍ കഴിഞ്ഞ നവംബറില്‍ വിവിധ ഗാര്‍ഡാ സ്‌റ്റേഷനുകള്‍ ഇന്‍കമിംഗും ഔട്ടഗോയിംഗുമായ എല്ലാത്തരം കോളുകളും പരിശോധന നടത്തിയിരുന്നതായി വിവരം ലഭിച്ചെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. കോടതിക്ക് മുന്നിലായതിനാല്‍ ഈ വിഷയത്തില്‍ കാര്യമായ പ്രതികരണം നടത്താനില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. പ്രത്യേക കമ്മീഷനെ നിയോഗിക്കുന്നതിന് മുമ്പായി ഇക്കാര്യത്തിലെ വിശദമായ റിപ്പോര്‍ട്ട് ഗാര്‍ഡായി, നിയമ വിഭാഗം എന്നിവരില്‍ നിന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്റെ അധികാരവും നിബന്ധനകളും ഉടന്‍ പുറത്ത്‌വിടും.

Scroll To Top