Saturday December 10, 2016
Latest Updates

ഗാര്‍ഡാ വിവാദം : ഓംബുഡ്‌സ്മാനും പുറത്തായേക്കും

ഗാര്‍ഡാ വിവാദം : ഓംബുഡ്‌സ്മാനും പുറത്തായേക്കും

ഡബ്ലിന്‍:അലന്‍ ഷാറ്ററുടെ രാജിയിലേക്ക് നയിച്ച ഗാര്‍ഡ വിവാദത്തില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാനും പുറത്തായേക്കുമെന്ന് സൂചന. ഗാര്‍ഡയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തിയ സീന്‍ ഗെരിന്‍ റിപ്പോര്‍ട്ടില്‍ ഓംബുഡ്‌സ്മാനെതിരെയും രൂക്ഷ വിമര്‍ശനങ്ങളുണ്ട്. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഈ പശ്ചാത്തലത്തില്‍ ഗാര്‍ഡ ഓംബുഡ്‌സ്മാനും പുറത്താകുമെന്നാണ് സൂചന. ഗാര്‍ഡയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് സര്‍ജന്റ് മോറി മകബെയുടെ ആരോപണങ്ങളില്‍ കൃത്യസമയത്ത് നടപടി എടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. 

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഷാറ്റര്‍ രാജി വയ്ക്കുകയായിരുന്നു. അതേസമയം നടപടികളില്‍ വീഴ്ച വരുത്തിയതില്‍ തുല്യ ഉത്തരവാദിത്വം ആരോപിക്കപ്പെടുന്ന ഓംബുഡ്‌സ്മാനും പുറത്തായേക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. ഒരു ഗവണ്‍മെന്റ് ഏജന്‍സിയായ ഓംബുഡ്‌സ്മാന്‍ ഗാര്‍ഡയ്‌ക്കെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിനു സഹകരിക്കാതിരിക്കുന്നത് ഗുരുതരമായ കാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം പുതിയ വിവാദങ്ങളില്‍ ഷാറ്റര്‍ക്ക് പിന്തുണയുമായി ലേബര്‍ മന്ത്രി രംഗത്ത് വന്നു. 

ഗാര്‍ഡ ക്രമക്കേടുകളില്‍ അലന്‍ ഷാറ്റര്‍ നോട്ടപ്പിശക് വരുത്തിയിട്ടുണ്ടാകാം എന്നാല്‍ ഓരോ കേസും ഷാറ്റര്‍ക്ക് നേരിട്ട് അന്വേഷിക്കാനാകില്ലെന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്ത്തുന്നതാണ് റിപ്പോര്‍ട്ട് എന്ന് ഒരു ഉന്നത ഗവണ്‍മെന്റ് വക്താവ് പറഞ്ഞു. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുതിയ ജസ്റ്റിസ് മന്ത്രി ഫ്രാന്‍സെസ് ഫിറ്റ്‌സ് ജെറാള്‍ഡ് സ്വാഗതം ചെയ്തു. 2012 ഡിസംബറിലാണ് ഗാര്‍ഡ വിസില്‍ ബ്ലോവര്‍ സര്‍ജന്റ് മകബെയേ ജോലിയില്‍ നിന്ന് തടഞ്ഞത്.

Scroll To Top