Sunday December 04, 2016
Latest Updates

ഗാര്‍ഡാ ഫോണ്‍ ടേപ്പ് ചോര്‍ത്തല്‍; ഷാറ്ററിന് പിന്തുണയുമായി വരദ്കര്‍

ഗാര്‍ഡാ ഫോണ്‍ ടേപ്പ് ചോര്‍ത്തല്‍; ഷാറ്ററിന് പിന്തുണയുമായി വരദ്കര്‍

കോര്‍ക്ക്: ഗാര്‍ഡാ സ്‌റ്റേഷനുകളിലെ ടെലിഫോണ്‍ റെക്കോഡിംഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമമന്ത്രി അലന്‍ ഷാറ്ററിന് പിന്തുണയുമായി ഗതാഗത മന്ത്രി ലിയോ വരദ്കര്‍. അതേസമയം ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ ഷാറ്റര്‍ താമസം വരുത്തിയതിലുള്ള ആശങ്ക പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല. മാര്‍ട്ടിന്‍ കള്ളിനാന്‍ ഗാര്‍ഡാ കമ്മീഷണറായിരുന്ന നവംബറില്‍ തന്നെ അന്വേഷണം തീരുമാനമായിരുന്നെങ്കിലും ഷാറ്റര്‍ ഇക്കാര്യം പ്രഖ്യാപിക്കാന്‍ താമസം വരുത്തുകയായിരുന്നു.

ടേപ്പുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ കാര്യവും അങ്ങിനെ തന്നെ. ഈ രണ്ടു സംഭവങ്ങളും ഷാറ്ററിന്റെ ക്യാബിനറ്റിലുള്ള സമ്പൂര്‍ണ്ണമായ വിശ്വാസത്തെയും തകര്‍ത്തു കളഞ്ഞതായി അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം അന്വേഷണം സംബനധിച്ച പ്രാഥമിക നിര്‍ദേശം അറ്റോര്‍ണി ജനറല്‍ മെയ്ര്! വീലാന്‍ നല്‍കിയതായിട്ടാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഗാര്‍ഡാ സ്‌റ്റേഷനുകളിലെ മുഴുവന്‍ ടേപ്പുകള്‍ നശിപ്പിക്കപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച് 20 ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഇക്കാര്യത്തില്‍ അവര്‍ തീരുമാനം എടുത്തത്. ഗാര്‍ഡാ കമ്മീഷണര്‍ ഓഫീസുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകളാണ് കാലതാമസം വരുത്തിയത്. 2013 നവംബര്‍ 11 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ടെലിഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരം അറ്റോര്‍ണി ജനറലിന് ലഭിച്ചിരുന്നില്ല. ഗാര്‍ഡാ അതോറിറ്റികളില്‍ ഇത്തരം 2,485 ടേപ്പുകളുണ്ട്. അതേസമയം ഷാറ്ററിനെ ആക്രമിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രമമെന്നും വരദ്കര്‍ വിമര്‍ശിച്ചു. വരദ്കറിനൊപ്പം തൊഴില്‍മന്ത്രി റിച്ചാര്‍ഡ് ബ്രട്ടണ്‍, വിദ്യാഭ്യാസമന്ത്രി റുറി ക്വിന്‍ എന്നിവരും ഷാറ്ററിനെ പിന്തുണയ്ക്കുന്നുണ്ട്.

ഈ വിഷയവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 10 ന് നിയമമന്ത്രാലയത്തിന് രാജിവെച്ച ഗാര്‍ഡാ തലവന്‍ കള്ളിനാന്‍ കത്ത് സമര്‍പ്പിച്ചെങ്കിലും 15 ദിവസത്തേക്ക് അത് ഷാറ്ററിനെ കാണിച്ചിരുന്നില്ല. ബോംബ് ഭീഷണി പോലെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂമുകളിലെ 999 കോളുകള്‍ നിരീക്ഷിക്കുന്ന രീതി 1980 മുതല്‍ നടക്കുന്നതാണെന്നായിരുന്നു കള്ളിനാന്‍ പറഞ്ഞത്. മാര്‍ച്ച് 24 നാണ് തനിക്ക് കത്ത് ലഭിച്ചതെന്ന് ഡെയ്‌ലിനെ ഷാറ്റര്‍ അറിയിച്ചത്.

Scroll To Top