Friday December 09, 2016
Latest Updates

ഗാര്‍ഡാ ടേപ്പ് വിവാദം കൊഴുക്കുന്നു; പ്രതിപക്ഷത്തിന്‍െ്‌റ ഒന്നാം നമ്പര്‍ ശത്രു താനെന്ന് ഷാറ്റര്‍

ഗാര്‍ഡാ ടേപ്പ് വിവാദം കൊഴുക്കുന്നു; പ്രതിപക്ഷത്തിന്‍െ്‌റ ഒന്നാം നമ്പര്‍ ശത്രു താനെന്ന് ഷാറ്റര്‍

ഡബ്‌ളിന്‍ : ടെലിഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ തനിക്കെതിരേ പ്രതിപക്ഷം കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് മന്ത്രി അലന്‍ ഷാറ്റര്‍. തന്നെ ഒന്നാം നമ്പര്‍ ശത്രുവായിട്ടാണ് അവര്‍ കണക്കാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗാര്‍ഡാ ടേപ്പ് വിവാദത്തില്‍ ഇന്നലെയാണ് സ്വയം ന്യായീകരിച്ചുകൊണ്ട് ഷാറ്റര്‍ രംഗത്ത് വന്നത്. ടേപ്പുമായി ബന്ധപ്പെട്ട വിവരത്തിം ഗാര്‍ഡാ മുന്‍ തലവന്‍ മാര്‍ട്ടിന്‍ കള്ളിനാന് നിയമവകുപ്പില്‍ നിന്നും കൈമാറാന്‍ എടുത്ത കാലതാമസവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നതിനിടയിലാണ് ഷാറ്റര്‍ തന്‍െ്‌റ നിലപാട് വ്യക്തമാക്കിയത്.

കത്ത് എത്രയും വേഗം കൈമാറണമെന്ന കാര്യം ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ജനറല്‍ പ്രയാന്‍ പഴ്‌സലിന് അറിയാവുന്ന കാര്യമായിരുന്നു. അറിഞ്ഞിട്ടും അക്കാര്യം പെട്ടെന്ന് നടപ്പിലായില്ല. എന്നാല്‍ ഗാര്‍ഡാ ടേപ്പ് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളേക്കാള്‍ പ്രതിപക്ഷത്തിന് ഇപ്പോള്‍ താല്‍പ്പര്യം കള്ളിനാന്‍െ്‌റ കത്താണ്. യഥാത്ഥ കാര്യത്തിന് പകരം വേറെ ഏതോ കാര്യമാണ് പ്രതിപക്ഷത്തിന് പ്രിയം. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന കാര്യം മുന്നില്‍ നില്‍ക്കേ വകുപ്പ് ഉദ്യോഗസ്ഥര്‍ കാട്ടിയ നടപടികള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ താനാണ് എതിരാളികളുടെ ഒന്നാം നമ്പര്‍ ശത്രുവെന്ന് അറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തില്‍ ഡെയ്‌ലില്‍ നടന്ന ചര്‍ച്ചയില്‍ ഷാറ്ററിനെ പിന്തുണച്ച ഗവണ്‍മെന്റിനെയും പ്രതിപക്ഷം ലക്ഷ്യം വെച്ചു. ഷാറ്ററിന്‍െ്‌റ ന്യായീകരണത്തെ കാമുകി സ്റ്റീന്‍കാംപിനെ വധിച്ച ദക്ഷിണാഫ്രിക്കന്‍ ഓട്ടക്കാരന്‍ ഓസ്‌ക്കാര്‍ പിസ്‌റ്റോറിയസിനോടാണ് ഫിയന്ന ഫെയ്ല്‍ ടി ഡി വില്ലി ഒ ഡിയാ താരതമ്യപ്പെടുത്തിയത്. നീണ്ടകാലമായി നിയമവകുപ്പ് കൈകാര്യം ചെയ്തു വരുന്ന ഷാറ്ററിലുള്ള വിശ്വാസം നഷ്ടമായെന്ന് കാണിച്ച് അവിശ്വാസം കൊണ്ടു വരാനുള്ള നീക്കത്തലാണ് ഫിയാനാ ഫെയ്ല്‍. 1980 മുതല്‍ നടന്നുവരുന്ന ടെലിഫോണ്‍ ചോര്‍ത്തല്‍ വിവാദം കഴിഞ്ഞ നവംബര്‍ മുതലാണ് അയര്‍ലണ്ട് രാഷ്ട്രീയത്തെ കീറി മുറിക്കാന്‍ തുടങ്ങിയത്. ഇതിന്‍െ്‌റ ഭാഗമായി ഗാര്‍ഡാമേധാവി കളളിനാന്‍ ആഴ്ചകള്‍ക്ക് മുമ്പ് രാജി വെയ്ക്കാന്‍ നിര്‍ബ്ബന്ധിതനായിരുന്നു.

Scroll To Top