Saturday December 03, 2016
Latest Updates

ഗാര്‍ഡാ ഓംബുഡ്‌സ്മാന്‍ ഓഫിസിലെ രഹസ്യങ്ങള്‍ ചോര്‍ത്തി ,അന്വേഷണം ഉടനെന്ന് മന്ത്രി അലന്‍ ഷാറ്റര്‍

ഗാര്‍ഡാ ഓംബുഡ്‌സ്മാന്‍ ഓഫിസിലെ രഹസ്യങ്ങള്‍ ചോര്‍ത്തി ,അന്വേഷണം ഉടനെന്ന് മന്ത്രി അലന്‍ ഷാറ്റര്‍

ഡബ്ലിന്‍ :ഗാര്‍ഡ ഓംബുഡ്‌സ്മാന്‍ കമ്മീഷന്റെ (ജിഎസ്ഒസി) രഹസ്യ സ്വഭാവമുള്ള ഒഫീഷ്യല്‍ ചര്‍ച്ചകളും ടെലിഫോണ്‍ സംഭാഷണവും ഇമെയിലുകളും ഹാക്ക് ചെയ്യപ്പെട്ടതായി തെളിവുകള്‍ ലഭിച്ചു. കുറച്ചു വര്‍ഷങ്ങളായി ചില ഗാര്‍ഡ ഓഫീസര്‍മാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയപ്പോഴാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നതായി കണ്ടെത്തപ്പെട്ടത്.
കഴിഞ്ഞ വര്‍ഷമാണ് ഇത്തരത്തില്‍ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ടെന്നു ജിഎസ്ഒസിക്ക് സംശയം തോന്നിത്തുടങ്ങിയത്. ഓഫീസില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്ന ഹാള്‍ വൃത്തിയാക്കുന്നതിനിടെ സ്പീക്കര്‍ ഫോണ്‍ ലഭിക്കുകയായിരുന്നു. ഇതോടെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന വിവരങ്ങള്‍ പുറത്തേക്ക് പോകുന്നുവെന്ന് സംശയം ശക്തമായി.

കഴിഞ്ഞ വര്‍ഷം ഓഫീസില്‍ വച്ച് ലഭിച്ച സ്പീക്കര്‍ ഫോണിന് ശബ്ദം റെക്കോഡ് ചെയ്യാന്‍ സാധിക്കുമെന്നല്ലാതെ ആളുകളെ കാണാനോ വീഡിയോ എടുക്കാനോ സാധിക്കില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

എന്നാല്‍ തങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടുന്ന വിവരങ്ങള്‍ പുറത്തുപോയെന്നുള്ള സംശയം കൂടിയതോടെ
ജിഎസ്ഒസി അന്വേഷണം കൂടുതല്‍ ശക്തമാക്കുകയായിരുന്നു. വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും പല ഉദ്യോഗസ്ഥരുടെയും ഓഫീസിന്റെയും ഇമെയിലുകളും ഫോണ്‍കോളുകളും മറ്റും ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്.

ഓഫീസില്‍ വച്ച് രഹസ്യമായി നടത്തിയ പല ചര്‍ച്ചകളും ഇത്തരത്തില്‍ റെക്കോര്‍ഡിംഗ് വഴി ചോര്‍ത്തിയിരിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.

ഡബ്ലിനിലെ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലുള്ള ജിഎസ്ഒസി ഓഫീസ് വൃത്തിയാക്കുന്നതിനിടെയാണ് സ്പീക്കര്‍ ഫോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ജിഎസ്ഒസിയുടെ കൂടെ യുകെ സെക്യൂരിറ്റി കണ്‍സല്‍റ്റന്റുമാരും അന്വേഷണം നടത്തിയിരുന്നു.

ജിഎസ്ഒസി ഉദ്യോഗസ്ഥര്‍ സൂക്ഷിച്ചിരുന്ന വിവരങ്ങളും രേഖകളും രണ്ടാമതൊരു വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് ചോര്‍ത്തിയിരിക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. എന്നാല്‍, സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നവരുടെ സ്ഥലവും പേരും ഒന്നും തന്നെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

പല ഉദ്യോഗസ്ഥരുടെയും ജോലി സംബന്ധമായി സൂക്ഷിച്ചുരുന്ന രേഖകളും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ ചോരുന്നത് തടയാതിരിക്കാനായി പലരും രേഖകള്‍ സിസ്റ്റത്തില്‍ നിന്നും മാറ്റുകയാണ് ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തിന്റെ രണ്ടാം പാതിയോടെ തന്നെ സെക്യൂരിറ്റി ചെക്കിംഗ് മുഖാന്തിരം ഇത്തരം ഹാക്കിംഗ് നടക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു
.
വ്യക്തമായ ധാരണകള്‍ ഒന്നും തന്നെ ഹാക്കിംഗുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ലെങ്കിലും പല ഉദ്യോഗസ്ഥരും സംശയത്തിന്റെ നിഴലിലാണ്. ഓഫീസിനകത്തു സംഭവിക്കുന്ന കാര്യങ്ങളില്‍ വ്യക്തമായ അറിവുള്ളവര്‍ക്കുമാത്രമേ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിക്കുന്നുണ്ട്. ഓഫീസും പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണ നിരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടാതിരിക്കാനുള്ള വഴികളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

ഇതോടെ മറ്റു സുപ്രധാന സ്ഥാപനങ്ങളിലും ഇതേ തരത്തിലുള്ള രേഖ ചോര്‍ത്തലുകള്‍ നടക്കുന്നതായി സംശയം ഉയര്‍ന്നിട്ടുണ്ട് .സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു കഴിഞ്ഞു.മന്ത്രി അലന്‍ ഷാറ്റര്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top