Sunday December 04, 2016
Latest Updates

ഗാര്‍ഡയ്ക്ക് പിടികൊടുക്കാതെ ഓടിയ കൊള്ള സംഘത്തിന്റെ കാറിടിച്ച് യുവതി മരിച്ചു

ഗാര്‍ഡയ്ക്ക് പിടികൊടുക്കാതെ ഓടിയ കൊള്ള സംഘത്തിന്റെ കാറിടിച്ച് യുവതി മരിച്ചു

ഡബ്ലിന്‍: ഗാര്‍ഡയെ വെട്ടിച്ച് ഓടിയ കൊള്ള സംഘത്തിന്റെ കാറിടിച്ച് യുവതി മരിച്ചു.വോക്‌സ്വാഗണ്‍ പോളോ കാറിടിച്ചാണ് യുവതി മരിച്ചത്. മോഷ്ടാക്കളുടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പോര്‍ട്ട് ലാവോസില്‍ വച്ച് എതിരെ വന്ന യുവതിയുടെ കാറുമായി കൂട്ടി ഇടിക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 8.45 ഓടെ എം7 റോഡിലായിരുന്നു സംഭവം. ടിപ്പെററിയിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം മടങ്ങുകയായിരുന്ന സംഘത്തിന്റെ കാറിടിച്ചാണ് യുവതി മരിച്ചത്.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മോഷണസംഘത്തെ ചേസ് ചെയ്‌തെത്തിയ ഗാര്‍ഡയെ കണ്ട് സ്പീഡ് കൂട്ടിയ കൊള്ളസംഘം മറ്റുവാഹനങ്ങളിലും ഇടിച്ചശേഷമാണ് യുവതിയുടെ കാര്‍ ഇടിച്ചു തെറിപ്പിച്ചത്.

യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പരുക്കേറ്റ രണ്ട് ഗാര്‍ഡ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 7 പേരെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ഗാര്‍ഡ ഒംബുഡ്‌സ്മാന്‍ അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ കാറില്‍ അഞ്ചു പേരുണ്ടായിരുന്നു. 13 വയസുള്ള കൌമാരക്കാര്‍ മുതല്‍ 33 വയസുള്ള യുവാക്കള്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നതായി ഗാര്‍ഡ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് എം7 റോഡില്‍ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ഗതാഗതം വഴി തിരിച്ച് വിടുകയും ചെയ്തു.

Scroll To Top