Friday December 02, 2016
Latest Updates

ഗാര്‍ഡയ്ക്ക് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം; പരുക്കേറ്റ ഗാര്‍ഡ ആശുപത്രിയില്‍

ഗാര്‍ഡയ്ക്ക് അജ്ഞാത സംഘത്തിന്റെ ക്രൂരമര്‍ദ്ദനം; പരുക്കേറ്റ ഗാര്‍ഡ  ആശുപത്രിയില്‍

ഡബ്ലിന്‍: അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഗാര്‍ഡയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിമ്മേജ് ഏരിയയില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ക്ക് മര്‍ദ്ദനമേറ്റത് രാവെന്‍സ്‌ഡെയ്ല്‍ പാര്‍ക്കില്‍ വെച്ചാണ് ഗാര്‍ഡയ്ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റതു. സംശയാസ്പദമായ സാഹചര്യത്തില്‍ ചിലത് കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഉദ്യോഗസ്ഥന് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയാണ് മര്‍ദ്ദനമേറ്റത്. ഗാര്‍ഡയുടെ കാറിനുള്ളില്‍ വെച്ച് ഇയാളെ അജ്ഞാത സംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം രക്ഷപെടുകയായിരുന്നു.

ഒടുവില്‍ സഹപ്രവര്‍ത്തകര്‍ എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. 30 നും 40 നും ഇടയ്ക്ക് പ്രായമുള്ള ഈ ഉദ്യോഗസ്ഥന്‍ സണ്‍ ഡ്രൈവ് റോഡ് സ്റ്റേഷനിലെ ജീവനക്കാരനാണ്. അതേസമയം ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങലോ വെളിപ്പെടുത്തിയിട്ടില്ല. 8.30 ഓടെ പാര്‍ക്കില്‍ എത്തിയ പോലീസ് സംഘമാണ് പരുക്കേറ്റ ഗാര്‍ഡയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ തലയ്ക്കാണ് കൂടുതല്‍ പരുക്കേറ്റിരിക്കുന്നത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഗാര്‍ഡ അധികൃതര്‍ പാര്‍ക്ക് സീല്‍ ചെയ്തു. മര്‍ദ്ദനമേറ്റ ഗാര്‍ഡ തന്നെ റേഡിയോ സന്ദേശത്തിലൂടെ സഹപ്രവര്‍ത്തകരെ വിവരം അറിയിക്കുകയോ ഇയാളെ കാണാതായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതോ ആകാമെന്നാണ് റിപ്പോര്‍ട്ട്.

പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പാര്‍ക്ക് പൂട്ടി സീല്‍ ചെയ്തത്. സെന്റ് ജെയിംസ് ആശുപത്രിയിലാണ് ഗാര്‍ഡയെ പ്രവേശിപ്പിച്ചത്. ഗാര്‍ഡയ്ക്ക് നേരെ ക്രൂര മര്‍ദ്ദനം അഴിച്ചു വിട്ട സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. അജ്ഞാത സംഘത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ഗാര്‍ഡ അധികൃതരെ വിവരം അറിയിക്കണമെന്നും ഗാര്‍ഡ മേധാവികള്‍ ആഭ്യര്‍ഥിച്ചു.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‌പ്പെടെ പരിശോധിച്ച് അക്രമികളെ വലയിലാക്കാനുള്ള കഠിന ശ്രമത്തിലാണ് ഗാര്‍ഡ.

Scroll To Top