Saturday December 10, 2016
Latest Updates

ഗാര്‍ഡയോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്..? ഇന്ത്യക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനായി ഗാര്‍ഡായുടെ സെമിനാര്‍ 

ഗാര്‍ഡയോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്..? ഇന്ത്യക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനായി ഗാര്‍ഡായുടെ സെമിനാര്‍ 

ഡണ്‍ലേരി:ഡണ്‍ലേരി കൌണ്ടി കൌണ്‍സില്‍ പരിധിയിലുള്ള കുടിയേറ്റക്കാര്‍,യുവജനങ്ങള്‍,എന്നിവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിറ്റി കൌണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡാ ഡൈവേര്‍സിറ്റി കമ്മിറ്റി ആഭിമുഖ്യത്തില്‍ ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്കായി സെമിനാര്‍ സംഘടിപ്പിക്കുന്നു.

കുടിയേറ്റക്കാര്‍ക്ക് ഗാര്‍ഡയുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാക്കുന്നതിനും,ഏതെങ്കിലും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനുണ്ടെങ്കില്‍ അതിനുമുള്ള സൗകര്യമൊരുക്കിയാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.ഗാര്‍ഡ ഫോഴ്‌സില്‍ നിന്നും മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയ്ക്കുള്ള പരിഹാരവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. 

ഏപ്രില്‍ 30 ന് ബുധനാഴ്ച്ച വൈകിട്ട് 7 മുതല്‍ 9 വരെയാണ് സെമിനാര്‍.ഡണ്‍ലേരി അപ്പര്‍ ജോര്‍ജസ് സ്ട്രീറ്റിലെ 5,ബ്ലൂ ജിഞ്ചര്‍ റസ്റ്റൊറന്റ്‌റിനോടനുബന്ധിച്ചുള്ള രണ്ടാം നിലയിലാണ് സെമിനാര്‍.6.30 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ മുന്‍കൂട്ടി വിവരം അറിയിക്കണമെന്ന് ഡണ്‍ലേരി കൌണ്ടി കൌണ്‍സില്‍ ഗാര്‍ഡാ ഡൈവേര്‍സിറ്റി കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡംഗം ജിബി ജേക്കബ് അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 086 8054500 

Scroll To Top