Saturday December 03, 2016
Latest Updates

ഗാര്‍ഡയെ അഞ്ച് മണിക്കൂര്‍ വെള്ളം കുടിപ്പിച്ചയാള്‍ കിഴടങ്ങി!

ഗാര്‍ഡയെ അഞ്ച് മണിക്കൂര്‍ വെള്ളം കുടിപ്പിച്ചയാള്‍ കിഴടങ്ങി!

ട്രേലി:ഗാര്‍ഡയെ അഞ്ച് മണിക്കൂര്‍ വെള്ളം കുടിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു.കെറിയിലാണ് സംഭവം. കെറിയിലെ കില്ലാര്‍ണിയിലെ ഒരു വീട്ടിലെ ഗൃഹനാഥനാണ് ആയുധം കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇയാള്‍ കുടുംബാംഗങ്ങളെ മുഴുവന്‍ തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷത്തില്‍ നിര്‍ത്തുകയായിരുന്നു ഇതേ തുടര്‍ന്ന് ഇയാളുടെ കുടുംബാംഗങ്ങള്‍ ഗാര്‍ഡയുടെ സഹായം തേടി. തുടര്‍ന്ന് ഗാര്‍ഡ രാത്രി തന്നെ സ്ഥലത്ത് എത്തിയെങ്കിലും ഗാര്‍ഡയ്ക്ക് നേരെയും ഇയാള്‍ പരാക്രമം കാട്ടി.ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് ഇയാളെ അനുനയിപ്പിച്ച് അന്തരീക്ഷം ശാന്തമാക്കാന്‍ സാധിച്ചത്.

ഗാര്‍ഡ എത്തിയതിന് പിന്നാലെ ലിമറിക്കില്‍ നിന്ന് റീജണല്‍ റെസ്‌പോണ്‍സ് ടീമുംസ്ഥലത്ത് എത്തിയിരുന്നു. ഒടുവില്‍ അഞ്ച് മണിക്കൂര്‍ നീണ്ട ഉദ്യമത്തിനൊടുവില്‍ ഇടനിലക്കാരുടെ കൂടെ ഇടപെടലിനെ തുടര്‍ന്ന് ആയുധധാരിയായ ഗൃഹനാഥനെ അനുനയിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച സംഘര്‍ഷം ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. കില്ലാര്‍ണി സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് ഗാര്‍ഡ നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് രണ്ട് തോക്കുകള്‍ കണ്ടെടുത്തു

Scroll To Top