Tuesday December 06, 2016
Latest Updates

ഗാര്‍ഡയുടെ പുതിയ മേധാവിയുടെ കീഴില്‍ മയക്കുമരുന്ന് വേട്ട; കഴിഞ്ഞ മാസം പിടിച്ചത് 11 മില്യന്‍ യൂറോയുടെ മയക്കുമരുന്ന്

ഗാര്‍ഡയുടെ പുതിയ മേധാവിയുടെ കീഴില്‍ മയക്കുമരുന്ന് വേട്ട; കഴിഞ്ഞ മാസം പിടിച്ചത് 11 മില്യന്‍ യൂറോയുടെ മയക്കുമരുന്ന്

ഡബ്ലിന്‍: പുതിയ വനിതാ മേധാവിയുടെ കീഴില്‍ ഗാര്‍ഡ മയക്കുമരുന്ന് വേട്ട കര്‍ശനമാക്കി. ഗാര്‍ഡയുടെ പുതിയ മേധാവി നോയിറിന്‍ ഒ സുള്ളിവന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മാസം മാത്രം 11 മില്യന്‍ യൂറോയുടെ മയക്കുമരുന്ന് പിടികൂടി. കില്ലെര്‍നെയില്‍ ഗാര്‍ഡ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകവെ ഗാര്‍ഡ മേധാവി തന്നെ അറിയിച്ചതാണ് ഇക്കാര്യം. ഹെറോയിന്‍, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളാണ് പിടികൂടിയത്. 

മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളെയും സംഘടിത കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും കുടുക്കാന്‍ പരിശോധന കര്‍ശനമാക്കുമെന്നും അവര്‍ അറിയിച്ചു. മയക്കുമരുന്നുകള്‍ കൂടാതെ രാജ്യത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തുന്ന സംഘങ്ങളും അനധികൃത പുകയില ഉല്‍പ്പന്നങ്ങളും കടത്തുന്ന സംഘങ്ങളും സജീവമായതായി ഗാര്‍ഡ മേധാവി അറിയിച്ചു. ഒരു വിഭാഗം കുറ്റവാളികളെ ഗാര്‍ഡ വലയിലാക്കുമ്പോള്‍ തന്നെ അതിലേറെ കുറ്റവാളികള്‍ മറുവശത്ത് കൂടി രക്ഷപെടുന്നതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. വരുന്ന ഏതാനും ദിവസങ്ങള്‍ കൂടി ഗാര്‍ഡ പ്രതിനിധികളുടെ യോഗം തുടരും.

Scroll To Top