Wednesday December 07, 2016
Latest Updates

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേരളത്തിലെ സഭകള്‍ സിപിഎമ്മിന്റെ കെണിയില്‍ വീഴുകയായിരുന്നെന്നു ബിജെപി

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേരളത്തിലെ സഭകള്‍ സിപിഎമ്മിന്റെ കെണിയില്‍ വീഴുകയായിരുന്നെന്നു ബിജെപി

തിരുവനന്തപുരം: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന ക്രൈസ്തവ സഭകള്‍ക്കെതിരെ ബിജെപി സംസ്ഥാന നേതൃത്വം. സഭകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ആവശ്യപ്പെട്ടു. കസ്തൂരി രംഗന്‍, ഗാഡ്ഗില്‍ വിഷങ്ങളില്‍ സഭ നേതൃത്വം സിപിഎമ്മിന്റെ കെണിയില്‍പ്പെടുകയായിരുന്നെന്നും ബിജെപി ആരോപിച്ചു.

സിപിഎം ശ്രമിച്ചത് വോട്ട് നേടാനായിരുന്നെന്നും ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി മുരളീധരന്‍ ക്രൈസ്തവ സഭകള്‍ക്കെതിരെ രംഗത്ത് വന്നത്. അതേസമയം സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടോ ഗാഡ്ഗില്‍ റിപ്പോര്‍ട്ടോ നടപ്പിലാക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ ജാവദേക്കര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Scroll To Top