Friday December 09, 2016
Latest Updates

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ക്കിടയില്‍ ഭിന്നാഭിപ്രായം

കോട്ടയം: വിവാദമായ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന് പകരം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കെ ഈ വിഷയത്തില്‍ സംസ്ഥാനത്തെ ക്രൈസ്തവ സഭകള്‍ പല തട്ടിലെന്ന് റിപ്പോര്‍ട്ട്. സീറോ മലബാര്‍ സഭ ഉള്‍പ്പടെയുളള കത്തോലിക്കാ സഭകള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ശക്തമായി എതിര്‍ക്കുന്ന നിലാപാടിലാണ്. എന്നാല്‍ സിഎസ്‌ഐ സഭ ഉള്‍പ്പെടെ ഒരു വിഭാഗം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച സിഎസ്‌ഐ സഭയുടെ കീഴിലുള്ള പള്ളികളില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ഇടയലേഖനം വായിക്കുകയും ചെയ്തിരുന്നു. ‘ജീവന്റെ നിലനില്‍പ്പിനായി നമുക്ക് ശബ്ദം ഉയര്‍ത്താം’ എന്ന  തലക്കെട്ടിലാണ് സഭ ഇടയലേഖനം ഇറക്കിയത്. പ്രസ്തുത ലേഖനത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തിയും പശ്ചിമഘട്ടം സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതവും ചൂണ്ടിക്കാട്ടുന്നു.

മറ്റൊരു പ്രമുഖ സഭയായ മാര്‍ത്തോമ സഭയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമാണ്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ ഈ വിഷയത്തില്‍ ഇതുവരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ഇരുസഭകളും പരിസ്ഥിതി അനുകൂല നിലപാട് സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കര്‍ഷകര്‍ക്ക് ദോഷമുണ്ടാകുന്ന നിലപാട് സ്വീകരിക്കരുതെന്നും ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ ആവശ്യപ്പെടും.

ഇതോടെ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ വിഷയങ്ങളില്‍ കത്തോലിക്ക സഭ ഒറ്റപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ സഭയുടെ ഭാവി നിലപാടുകള്‍ നിര്‍ണ്ണായകമാണ്.

Scroll To Top