Sunday December 11, 2016
Latest Updates

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സിഎസ്‌ഐ സഭയുടെ മധ്യകേരള മഹായിടവക

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സിഎസ്‌ഐ സഭയുടെ മധ്യകേരള മഹായിടവക

കോട്ടയം: ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് സിഎസ്‌ഐ സഭ. ഈ ആവശ്യം ഉന്നയിച്ച് സഭയുടെ കീഴിലുള്ള പള്ളികളില്‍ നാളെ ഇടയലേഖനം വായിക്കും. സിഎസ്‌ഐ സഭയുടെ മധ്യകേരള മഹായിടവകയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് രംഗത്ത് വന്നത്. ‘ജീവന്റെ നിലനില്‍പിനായി നമുക്ക് ശബ്ദം ഉയര്‍ത്താം’ എന്ന പേരിലാണ് ഇടയലേഖനം ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഇടയലേഖനം മധ്യകേരള ഇടവകയിലെ പള്ളികള്‍ക്ക് അയച്ചു കൊടുത്തു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് നിഗൂഢ താല്‍പ്പര്യമുണ്ടെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു. പശ്ചിമഘട്ടത്തില്‍ 2000 ത്തോളം അനധികൃത പാറമടകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയേ മതിയാകൂവെന്നും ഇടയലേഖനം വ്യക്തമാക്കുന്നു. കേരളത്തിലെ ബിജെപി നേതൃത്വവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്  നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സിഎസ്‌ഐ സഭ കൂടി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്ത് വന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിര്‍വചനത്തില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തോലിക്ക സഭ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ ചില മേഖലകളിലെ ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Scroll To Top