Friday December 09, 2016
Latest Updates

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്രമന്ത്രി; കെഎം മാണി ഇന്ന് ജാവദേക്കറെ കാണും

ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്രമന്ത്രി; കെഎം മാണി ഇന്ന് ജാവദേക്കറെ കാണും

ന്യൂഡല്‍ഹി: ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. സിപിഎം ലോകസഭ കക്ഷി നേതാവ് പി കരുണാകരന്റെ നേതൃത്വത്തില്‍ തന്നെ സന്ദര്‍ശിച്ച കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാര്‍ക്കാണ് കേന്ദ്രമന്ത്രി ഈ ഉറപ്പ് നല്‍കിയത്. എല്ലാവരുമായും ചര്‍ച്ചകള്‍ക്ക് ശേഷമേ ഈ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്ന കാര്യം തീരുമാനിക്കൂ എന്നും മന്ത്രി പറഞ്ഞു. ആറ് മാസത്തിനകം ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കും.

ജനങ്ങളുടെ അഭിപ്രായം മാനിച്ചും അവരുടെ ജീവിതോപാധിക്ക് കോട്ടം തട്ടാതെയും വേണം പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാനെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്ന് മന്ത്രി പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തമ്മിലും ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് തമ്മിലും വൈരുദ്ധ്യമുണ്ടെന്ന് ഇടത് എംപിമാര്‍ ചൂണ്ടിക്കാട്ടി. വിദഗ്ദ സമിതി അംഗങ്ങള്‍ തമ്മില്‍ പോലും ഏകാഭിപ്രായത്തിലത്തൊന്‍ സാധിക്കാത്ത റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയണമെന്ന് ഇടത് എംപിമാര്‍ ആവശ്യപ്പെട്ടു.

അതേസമയം ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെഎം മാണി ഇന്ന് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടത്തും. ഇന്ന് ഡല്‍ഹിയില്‍ എത്തുന്ന മാണി പരിസ്ഥിതി മന്ത്രിയെ കണ്ടു ഇക്കാര്യം ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഇന്ന് കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുമെന്ന് കെഎം മാണി പറഞ്ഞു.

Scroll To Top