Friday December 09, 2016
Latest Updates

ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കത്തോലിക്കാ സഭ ;രാഷ്ട്രീയക്കാര്‍ക്കെതിരെ ഭീഷണിയുമായി ഇടയലേഖനം

ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കത്തോലിക്കാ സഭ ;രാഷ്ട്രീയക്കാര്‍ക്കെതിരെ ഭീഷണിയുമായി ഇടയലേഖനം

കട്ടപ്പന :ഗാഡ്ഗില്‍കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ കത്തോലിക്കാ സഭ ശക്തമായ സമര പരിപാടികളിലേക്ക് കടക്കുകയാണെന്നു സൂചനകള്‍.വീണ്ടും ഒരു വിമോചന സമരത്തിന്റെ വീറും വാശിയും മലയോര മേഖലയില്‍ പടരുകയാണ്.

ഇന്ന് പള്ളികളില്‍ വായിച്ച ഇടുക്കി രൂപതയുടെ ഇടയലേഖനം സഭയുടെ നിലപാട് അരക്കിട്ടുറപ്പിക്കുന്നതാണ്. റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവരെ കൂട്ടത്തോടെ നേരിടണം എന്ന് പറയുന്ന ഇടയലേഖനത്തില്‍ പട്ടയ പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കില്‍ ജനപ്രതിനിധികളെ തെരുവില്‍ കാണേണ്ടിവരുമെന്ന ഭീഷണിയുമുണ്ട്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭീഷണി നേരിടേണ്ടി വരുന്നത് ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലാവും .

കണ്ണൂരിലെ പ്രതിഷേധസമരം

കണ്ണൂരിലെ പ്രതിഷേധസമരം

ഞായറാഴ്ച ഇടുക്കി രൂപതയുടെ കീഴിലുളള പളളികളിലാണ് ഇടയലേഖനം വായിച്ചതെങ്കിലും സംസ്ഥാനത്തൊട്ടാകെ കത്തോലിക്കാ സഭ ഇത്തരം പ്രചാരണങ്ങള്‍ തുടരാണ് പദ്ധതി . സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പു നല്‍കുന്ന ഇടയലേഖനത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ചെറുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല എന്ന കുറ്റപ്പെടുത്തലുമുണ്ട്. അടുത്ത തെരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ആഹ്വാനവും ഇടയലേഖനം നല്‍കുന്നു.

മാധവ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ചീഫ് വിപ്പ് പി. സി. ജോര്‍ജ് രംഗത്തെത്തി. റിപ്പോര്‍ട്ടിനെതിരെ കേളകം, കൊട്ടിയൂര്‍ മേഖലയിലെ കുടിയേറ്റ സംഘങ്ങള്‍ നടത്തിയ കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചിനെ പിന്തുണച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷകര്‍ക്ക് അനുകൂലമല്ലാത്ത റിപ്പോര്‍ട്ടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ ചില രാഷ്ട്രീയ മത നേതൃത്വങ്ങള്‍ നടത്തുന്ന നുണക്കഥകള്‍ അവസാനിപ്പിക്കണമെന്ന് പരിസ്ഥിതി സംഘടനയായ ഔവര്‍ ഓണ്‍ നേച്ചര്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ നടപ്പിലായാല്‍ ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകണമെന്ന് കള്ളം പ്രചരിപ്പിക്കുകയാണ് ഇവര്‍. പ്രകൃതി വിഭവങ്ങള്‍ ഭാവി തലമുറയ്ക്കും കൂടി ഉപയോഗിക്കാന്‍ കരുതിവെക്കേണ്ടത് മുന്‍നിര്‍ത്തി രൂപപ്പെടുത്തിയിരിക്കുന്ന നിര്‍ദേശങ്ങള്‍ ഒന്നും കര്‍ഷക വിരുദ്ധമോ ജനദ്രോഹപരമോ അല്ല എന്നാണു പരിസ്ഥിതി സംഘടനകളുടെ വാദംlike-and-share

Scroll To Top