Sunday December 11, 2016
Latest Updates

ഗള്‍ഫിന്റെ സൌഹൃദം ലക്ഷ്യമിട്ട് എന്ടാ കെന്നി

ഗള്‍ഫിന്റെ സൌഹൃദം ലക്ഷ്യമിട്ട് എന്ടാ കെന്നി

ഡബ്ലിന്‍ :ഗള്‍ഫ് രാജ്യങ്ങളുമായിയുള്ള വ്യാപാര ബന്ധങ്ങള്‍ ശകതിപ്പെടുത്തുന്നതിനുള്ള സൗദി ഐറിഷ് ട്രേഡ് മിഷന്റെ ഭാഗമായി പ്രധാനമന്ത്രി സൗദി സന്ദര്‍ശനം പൂര്‍ത്തിയായി. പ്രധാനമന്ത്രി എന്റ കെന്നി സൗദി അറേബ്യന്‍ കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തി. സൗദിയിലും അയല്‍ ഗള്‍ഫു നാടുകളിലുമായി അഞ്ചു ദിവസം പര്യടനം നടത്താനാണ് എന്റ കെന്നി പുറപ്പെട്ടിട്ടുള്ളത്..
പ്രധാനമന്ത്രിയോടൊപ്പം സല്‍മാന്‍ രാജകുമാരനെ സന്ദര്‍ശിക്കുന്നതിന് ഐറിഷ് തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടണും ഉണ്ടായിരുന്നു. റിയാദിലെ കൊട്ടാരത്തില്‍ വച്ചാണ് സൗദി രാജ കുടും ബാഗവും ഇപ്പോഴത്തെ ഭരണ നിര്‍വ്വാഹകനുമായ രാജകുമാരനെ പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.
അയര്‍ലണ്ടും സൗദി അറേബ്യയുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ക്ക് ശക്തി പകരുകയും പ്രോത്സാഹനങ്ങള്‍ നല്‍കുകയും തന്നെയാണ് പ്രധാനമന്ത്രി ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതികളും വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വളര്‍ച്ച തന്നെയാണ് ചര്‍ച്ചയിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.
ബെയിലൗട്ടില്‍ നിന്നും രക്ഷനേടിയതിനുശേഷമുള്ള വ്യാപാര മുന്നേറ്റവും സിറിയന്‍ പ്രശ്‌നങ്ങളും യൂറോ സോണ്‍ അവസ്ഥയും എല്ലാം തന്നെ ചര്‍ച്ചയില്‍ വിഷയമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലോക്കല്‍ ഏജന്‍സിയായ ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫണ്ടിനായി റിഹാബ് ഗ്രൂപ്പ് 2.3 മില്ല്യന്‍ യൂറോയുടെ ഒരു കരാറില്‍ ഒപ്പുവച്ചിരുന്നു. കഴിവു കുറഞ്ഞ ആളുകളുടെ സംരക്ഷണത്തിനായി നിലനില്‍ക്കുന്ന സംഘടനയാണ് എച്ച്ആര്‍ഡിഎഫ്.

Scroll To Top