Sunday December 11, 2016
Latest Updates

ഗര്‍ഭിണികള്‍ വൈന്‍ കുടിക്കരുത്

ഗര്‍ഭിണികള്‍ വൈന്‍ കുടിക്കരുത്

ഗര്‍ഭിണികള്‍ വൈന്‍ കുടിക്കുന്നത് ഗര്‍ഭസ്ഥ ശിശുവില്‍ പാന്‍ക്രിയാസ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം. ഗര്‍ഭകാലത്തെ വൈന്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുക്കളുടെ പാന്‍ക്രിയാസിന്റെ വളര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനം റിപ്പോര്‍ട്ട്. കൊളറാഡോ ഡെന്‍വര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്.

വൈന്‍ കഴിക്കുന്നത് കൊണ്ട് ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന ഗുണപരമായ മാറ്റങ്ങള്‍ കണ്ടെത്തുന്നതിനാണ് ഗവേഷണം ആരംഭിച്ചത്. എന്നാല്‍ ഇതിനിടയില്‍ അപ്രതീക്ഷിതമായാണ് ഇതിന്റെ ദോഷവശം കണ്ടെത്തിയത്. ഗര്‍ഭിണികളായ കുരങ്ങുകളില്‍ നടത്തിയ പഠനത്തില്‍ ഗര്‍ഭകാലത്ത് വൈന്‍ ഉപയോഗിക്കുന്നതില്‍ ദോഷവശങ്ങളുമുണ്ടെന്ന് കണ്ടെത്തിയത്. മനുഷ്യരിലും സമാനമായ വിപരീതഫലം ഉണ്ടാകും.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് പാന്‍ക്രിയാസ് ഗ്രന്ഥികളാണ് അവയ്ക്ക് ഉണ്ടാകുന്ന ഏത് ജനിതക വൈകല്യവും കുട്ടികളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

Scroll To Top