Friday December 09, 2016
Latest Updates

ഗര്‍ഭപാത്രത്തില്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ കുട്ടിക്ക് ജീവനുണ്ടെന്ന് തെളിഞ്ഞു 

ഗര്‍ഭപാത്രത്തില്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ കുട്ടിക്ക് ജീവനുണ്ടെന്ന് തെളിഞ്ഞു 

പോര്‍ട്ട് ലീഷ് : ഗര്‍ഭപാത്രത്തില്‍ മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതിയ കുട്ടിക്ക് ജീവനുണ്ടെന്ന് വ്യക്തമായി. പോര്‍ട്ട് ലീസിലെ മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയിലാണ് സംഭവം. ഐമി നോലന്‍ എന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചുവെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. അഞ്ചാഴ്ചയായി കുട്ടി മരിച്ചു കിടക്കുന്നു എന്നാണു ഡോക്ടര്‍ കണ്ടെത്തി പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നടന്ന സ്‌കാനിങ്ങില്‍ കുട്ടിയുടെ ഹൃദയമിടിപ്പ് വ്യക്തമായി.

ഇതേ തുടര്‍ന്ന് ഡോക്ടര്‍ തെറ്റായ വിവരം നല്‍കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഒഫാലിയില്‍ താമസിക്കുന്ന ഐമി തിങ്കളാഴ്ച ആശുപത്രിയില്‍ എത്തി സ്‌കാനിംഗ് നടത്തിയിരുന്നു. അന്ന് നടന്ന സ്‌കാനിങ്ങിലാണ് കുട്ടി മരിച്ചു കിടക്കുന്നതായി ഡോക്ടര്‍ വിധിയെഴുതിയത്. ഇതേ തുടര്‍ന്ന് കഴിക്കാനുള്ള മരുന്നുകളും ഡോക്ടര്‍ നല്‍കി. എന്നാല്‍ സംശയം തോന്നിയ ദമ്പതികള്‍ ബുധനാഴ്ച ആശുപത്രിയില്‍ എത്തി വീണ്ടും സ്‌കാന്‍ ചെയ്യുകയായിരുന്നു. ഈ സ്‌കാനിങ്ങില്‍ കുട്ടിയുടെ ഹൃദയമിടിപ്പ് വ്യക്തമായി കണ്ടു.

മിഡ്‌ലാന്‍ഡ് റീജണല്‍ ആശുപത്രിയെക്കുറിച്ച് ഇത് ആദ്യമായല്ല പരാതി ഉയരുന്നത്. ഈ ആശുപത്രിയിലെ മറ്റേണിറ്റി വിഭാഗത്തിനെതിരെ നേരത്തെയും പല തവണ പരാതി ഉയര്‍ന്നിട്ടുണ്ട്. ഗര്‍ഭ പാത്രത്തില്‍ കുട്ടി മറിച്ച് കിടന്നിട്ടും അക്കാര്യം പരിശോധനയില്‍ വ്യക്തമാകാതെ ഗര്‍ഭിണിയെ തിരികെ വീട്ടിലേക്ക് അയച്ച സംഭവത്തിലും ഈ ആശുപത്രിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

Scroll To Top