Tuesday December 06, 2016
Latest Updates

ഗര്‍ഭഛിദ്ര നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ ലൂക്കനിലെ സര്‍ക്കാര്‍ പക്ഷ റ്റി ഡിയെ ലൂക്കന്‍ പള്ളിയിലെ ചുമതലകളില്‍ നിന്നും പുറത്താക്കി

ഗര്‍ഭഛിദ്ര നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ ലൂക്കനിലെ സര്‍ക്കാര്‍ പക്ഷ റ്റി ഡിയെ ലൂക്കന്‍ പള്ളിയിലെ ചുമതലകളില്‍ നിന്നും പുറത്താക്കി

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ ലൂക്കനിലെ റ്റിഡിയെ ലൂക്കന്‍ പള്ളിയിലെ ചുമതലകളില്‍ നിന്നും സഭ പുറത്താക്കി. റ്റി ഡിയുടെ ഓഫീസ് കെട്ടിടം പള്ളി തിരിച്ചുപിടിക്കുകയും ചെയ്തു.

ഡബ്ലിന്‍ മിഡ് വെസ്റ്റിലെ ഫിന്‍ ഗീല്‍ റ്റി ഡി ഡറിക്ക്കീറ്റിംഗിനെയാണ് അബോര്‍ഷന്‍ നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ സഭ പുറത്താക്കിയത്. ലൂക്കന്‍ പള്ളിയിലെ കമ്മ്യൂണിയന്‍ മിനിസ്ട്രിയിലുണ്ടായിരുന്ന കീറ്റിന്ഗിനോട് അത് തുടരേണ്ടതില്ലെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന് ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി പാമേഴ്‌സ് ടൌണ്‍ പള്ളി അനുവദിച്ചിരുന്ന കെട്ടിടവും പള്ളി ഒഴിപ്പിച്ചു.

ഗര്‍ഭഛിദ്ര നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ അതിനെ പിന്തുണച്ചതിന്റെ പേരില്‍ പല നേതാക്കളും സഭയുടെ വിമര്‍ശനങ്ങള്‍ക്കും അനന്തരനടപടികള്‍ക്കും പാത്രമായിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രമുഖനായ റ്റിഡിയും സഭയുടെ നടപടികള്‍ക്ക് വിധേയനായിരിക്കുകയാണ്.
ജൂലായിലാണ് കീറ്റിംഗിനെതിരെയുള്ള എതിര്‍പ്പുകള്‍ ഉയര്‍ന്നു തുടങ്ങിയത്. ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം അദ്ദേഹത്തിന് സ്വന്തം വീട്ടില്‍നിന്നും മാറിനില്‍ക്കേണ്ടിവന്നിരുന്നു. തന്റെ റ്റിഡി സ്ഥാനം നഷ്ടപ്പെടുത്തില്ലെന്നും ഇക്കാര്യത്തില്‍ പെട്ടെന്നുതന്നെ തന്റെതായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലൂക്കനിലെ സെയിന്റ് മേരീസ് പള്ളി ഇടവക വികാരി ഫാദര്‍ പീറ്റര്‍ ഒ’റീലി കീറ്റിംഗുമായി കഴിഞ്ഞ ആഴ്ച്ച ഇതുസംബന്ധിച്ച് ബന്ധപ്പെട്ടിരുന്നു.
പാമേര്‍സ്ടൗണിലെ സെയിന്റ് ഫിലോമിന പള്ളിയിലെ ഫാദര്‍ ആന്റണി റീലി ഗര്‍ഭഛിദ്ര നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കീറ്റിംഗിനെ വിമര്‍ശിച്ചുകൊണ്ട് കത്തയച്ചിരുന്നു. താന്‍ 1977 മുതല്‍ ഫിന്‍ഗീലിനെ പിന്തുണച്ചിരുന്ന വോട്ടര്‍ ആയിരുന്നുവെന്നും എന്നാല്‍ പാര്‍ട്ടി ഇപ്പോള്‍ തെറ്റായ കാര്യങ്ങളിലൂടെ പോവുകയാണെന്ന് ഫാദര്‍ റീലി തന്റെ കത്തില്‍ പരഞ്ഞിരുന്നു.
ഒരു കൃസ്ത്യന്‍, ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ഫിന്‍ഗീലിനെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിനെതിരായി പാര്‍ട്ടി ജനാധിപത്യപരമല്ലാത്ത പല നിലപാടുകളും കൈക്കൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ഗര്‍ഭഛിദ്ര നിയമത്തില്‍ വരുത്തിയ ഭേദഗതിയെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടി ഇപ്പോഴും പല വിമര്‍നങ്ങളും നേരിടുകയാണ്. ഫിന്‍ഗീലിന്റെ വോട്ടര്‍ എന്ന നിലയില്‍ ഇനി താന്‍ തുടരില്ല എന്നും ഫാദര്‍ റീലി അദ്ദേഹത്തിന്റെ കത്തില്‍ പറഞ്ഞു.
കഴിഞ്ഞ സെപ്തംബറില്‍ സെയിന്റ് ഫിലോമിന പാരിഷ് സെന്റര്‍ കമ്മറ്റിയുടെ മറ്റൊരു കത്തും കീറ്റിംഗിന് ലഭിച്ചിരുന്നു. അതില്‍ കീറ്റിംഗ് ഗര്‍ഭഛിദ്ര നിയമത്തില്‍ വരുത്തിയ ഭേദഗതിയെ പിന്താങ്ങിയതിനെ എതിര്‍ത്തുകൊണ്ടും പാരിഷ് ഹാള്‍ ഉപയോഗിച്ചതിന് വാടക ആവശ്യപ്പെട്ടുകൊണ്ടുമായിരുന്നു കമ്മറ്റി കത്തയച്ചത്.
ഒക്ടോബര്‍ 8ന് കമ്മറ്റിയുടെ മറ്റൊരു കത്തും കീറ്റിംഗിന് ലഭിച്ചിരുന്നു. കത്തോലിക്കാ സഭ എതിര്‍ക്കുന്ന ഗര്‍ഭഛിദ്ര നിയമത്തെ പിന്താങ്ങിയതില്‍ സഭയ്ക്കുണ്ടായ അതൃപ്തിയും കത്തില്‍ രേഖപ്പെടുത്തിയിരുന്നു. പാരിഷ് ഹാള്‍ ഓഫീസ് പ്രവര്‍ത്തനത്തിന് ഇനി വിട്ടുനല്‍കില്ലെന്നും കമ്മറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഈ ആഴ്ച്ച ഫാദര്‍ റീലി രാജ്യത്തിന് പുറത്തായിരിക്കുന്നതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.
മതപരമായി ഇത്തരം പ്രതിഷേധങ്ങള്‍ ഗര്‍ഭഛിദ്ര ഭേദഗതി നിയമത്തെ അനുകൂലിച്ച സര്‍ക്കാര്‍ റ്റിഡിമാര്‍ക്കെതിരെ ഉയരുന്നതായും അവരെ കുര്‍ബാനകളില്‍ നിന്നും ആരാധനകളില്‍ നിന്നും ഒഴിവാക്കുന്നതായും കഴിഞ്ഞ മാസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Scroll To Top