Saturday December 10, 2016
Latest Updates

ഗര്‍ഭഛിദ്ര നിയമം: 2015 ല്‍ ജനഹിത പരിശോധന നടക്കില്ലെന്ന് മന്ത്രി ലിയോ വരദ്കര്‍

ഗര്‍ഭഛിദ്ര നിയമം: 2015 ല്‍ ജനഹിത പരിശോധന നടക്കില്ലെന്ന് മന്ത്രി ലിയോ വരദ്കര്‍

ഡബ്ലിന്‍: ഗര്‍ഭഛിദ്രം അനുവദിക്കുന്നത് സംബന്ധിച്ച ജനഹിത പരിശോധന നടത്താനുള്ള സര്‍ക്കാര്‍ ആലോചന വൃഥാവിലേയ്ക്ക്.അടുത്ത വര്‍ഷം ഇത് സംബന്ധിച്ച റഫറണ്ടം നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും ,ഭരണ കക്ഷിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആരോഗ്യമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരേദ്കര്‍ ഗര്‍ഭഛിദ്രത്തിനെതിരെ രംഗത്തിറങ്ങിയതോടെ ഇപ്പോള്‍ റഫറണ്ടം നടക്കില്ലെന്ന അവസ്ഥയാണ്.മുന്‍ ധാരണ പ്രകാരം 2 015 ല്‍ റഫറണ്ടം നടക്കില്ലെന്ന് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ വ്യക്തമാക്കി കഴിഞ്ഞു.ഗര്‍ഭഛിദ്രം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗര്‍ഭഛിദ്രം അനുവദിക്കണോ വേണ്ടയോ എന്ന തര്‍ക്കം വൈകാരിക തലത്തിലേക്ക് വളര്‍ന്നതായും മന്ത്രി പറഞ്ഞു. ഗര്‍ഭഛിദ്രം ശരിയോ തെറ്റോ എന്നതിന് പകരം ഇപ്പോള്‍ കത്തോലിക്കരും കത്തോലിക്ക വിരുദ്ധരും തമ്മിലുള്ള തര്‍ക്കം എന്ന നിലയിലേക്ക് ഗര്‍ഭഛിദ്ര വിഷയം മാറിയതായി മന്ത്രി പറഞ്ഞു. 

ക്രൈസ്തവ വിശ്വാസസംഹിതകളും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാ തര്‍ക്കങ്ങളും പരിഹരിച്ചുകൊണ്ടുള്ള ഒരു ഗര്‍ഭഛിദ്ര നിയമം പാസാകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജനഹിത പരിശോധന സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞത്. ഗര്‍ഭഛിദ്ര നിയമത്തിന്റെ കണ്‍സള്‍ട്ടേഷന്‍ പുറത്തിറങ്ങിയിട്ടുണ്ട്

Scroll To Top