Friday December 09, 2016
Latest Updates

ഗര്‍ഭകാലത്തെ മദ്യപാനം നിരോധിക്കുന്നു

ഗര്‍ഭകാലത്തെ മദ്യപാനം നിരോധിക്കുന്നു

യുകെയില്‍ ഗര്‍ഭകാലത്തെ മദ്യപാനം നിരോധിക്കുന്നു. ഗര്‍ഭകാലത്തെ മദ്യപാനം ക്രിമിനല്‍ കുറ്റമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ഗര്‍ഭകാലത്തെ മദ്യപാനത്തെ തുടര്‍ന്ന് നവജാത ശിശുക്കളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഗര്‍ഭകാലത്തെ അമ്മയുടെ മദ്യപാനത്തെ തുടര്‍ന്ന് വളര്‍ച്ച മുരടിച്ച 6 വയസുകാരിക്ക് വേണ്ടി ഇംഗ്ലണ്ടിലെ ഒരു പ്രാദേശിക കൌണ്‍സില്‍ ക്രിമിനല്‍ ഇന്‍ജുറീസ് കോംപന്‍സേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഗര്‍ഭകാല മദ്യപാനം ക്രിമിനല്‍ കുറ്റമാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. 

അമ്മയുടെ മദ്യപാനം മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആറ് വയസുകാരിയുടെ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.കുട്ടിയുടെ ആരോഗ്യ പ്രശ്‌നം അമ്മയുടെ ഗര്‍ഭകാല മദ്യപാനം മൂലമാണെന്ന് കോടതിയില്‍ സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ ഗര്‍ഭകാല മദ്യപാനം നിരോധിച്ചുകൊണ്ടുള്ള നിയമനിര്‍മ്മാണത്തിന് വഴിയൊരുങ്ങും. ബ്രിട്ടീഷ് പ്രെഗ്‌നന്‍സി അഡ്‌വൈസറി ബോര്‍ഡ് അറിയിച്ചതാണ് ഇക്കാര്യം. 

അതേസമയം എപ്പിലെപ്‌സി, ഡിപ്പ്രഷന്‍ തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നത് നിയമവിരുദ്ധമാകുമോ എന്ന് ഒരു വിഭാഗം ആശങ്ക പ്രകടിപ്പിച്ചു. ഗര്‍ഭകാലത്തെ മദ്യപാനവും നവജാത ശിശുക്കളിലെ വൈകല്യവും തമ്മിലുള്ള ബന്ധം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മറ്റൊരു വിഭാഗം പറയുന്നു

Scroll To Top