Saturday December 10, 2016
Latest Updates

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് വിടവാങ്ങി

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് വിടവാങ്ങി

വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് (87) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1927 മാര്‍ച്ച് 6 ന് കൊളംബിയയിലെ അരക്കറ്റയിലാണ് മാര്‍ക്കേസ് ജനിച്ചത്. നോവലിസ്റ്റ്, പത്രപ്രവര്‍ത്തകന്‍ , ചെറുകഥാകൃത്ത് എന്നീനിലകളില്‍ പ്രശസ്തനായിരുന്നു.

ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളുടെ മലയാള പരിഭാഷയിലൂടെ മലയാളികള്‍ക്കിടയിലും ഏറെ ആരാധകരുണ്ട് മാര്‍ക്കേസിന്. 1982ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു. കോളറക്കാലത്തെ പ്രണയമാണ് മറ്റൊരു പ്രശസ്ത കൃതി.

ദ ജനറല്‍ ഇന്‍ ഹിസ് ലാബ്രിന്‍ത്, ഓഫ് ലവ് ആന്റ് അദര്‍ ഡെമണ്‍സ്, ലീഫ് സ്‌റ്റോം, നൊ വണ്‍ റൈറ്റ് ടു ദി കേണല്‍, ക്രോണിക്കിള്‍ ഓഫ് എ ഡെത്ത് ഫോര്‍ട്ടോയ്ഡ്, മെമ്മറീസ് ഓഫ് മൈ മെലാങ്കളി വോര്‍സ്, ഐസ് ഓഫ് എ ബ്ലു ഡോഗ്, ബിഗ് മാമാസ് ഫ്യൂനറല്‍, സ്‌ട്രെയ്ഞ്ച് പില്‍ഗ്രിംസ് എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍.

സാഹിത്യപ്രേമികള്‍ സ്‌നേഹപൂര്‍വ്വം ഗാബോ എന്ന് വിളിച്ചിരുന്ന മാര്‍ക്കേസിന്റെ ഒട്ടുമിക്ക കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ലിവിങ് ടു ടെല്‍ എ ടെയ്ല്‍ ആണ് ആത്മകഥ. മറവിരോഗത്തെ തുടര്‍ന്നു 2012ല്‍  അദ്ദേഹം എഴുത്ത് നിര്‍ത്തിയിരുന്നു. മെര്‍സിഡസ് ബര്‍ക്കയാണ് ഭാര്യ.റോഡ്രിഗോ,ഗോണ്‍സാലോ എന്നിവര്‍ മക്കളാണ്.

 

Scroll To Top