Sunday December 04, 2016
Latest Updates

ഗതാഗത നിയന്ത്രണം :ഡബ്ലിന്‍ സിറ്റി സെന്ററില്‍ യാത്ര വൈകിയേക്കും

ഗതാഗത നിയന്ത്രണം :ഡബ്ലിന്‍ സിറ്റി സെന്ററില്‍ യാത്ര വൈകിയേക്കും

ഡബ്ലിന്‍:ലുവാസ് ലൈനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഡബ്ലിന്‍ സിറ്റി സെന്ററില്‍ യാത്ര വൈകിയേക്കും. ഡ്വോസണ്‍ സ്ട്രീറ്റ്, ഡ്യൂക്ക് സ്ട്രീറ്റ് ജംഗ്ഷനുകള്‍ രണ്ടാഴ്ച കൂടി അടഞ്ഞു കിടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് ജംഗ്ഷനുകള്‍ അടയ്ക്കുക. ഡ്യൂക്ക് സ്ട്രീറ്റിലേക്കും ഡ്യൂക്ക് സ്ട്രീറ്റില്‍ നിന്നുമുള്ള ഇതര ഗതാഗത സംവിധാനം ഒരുക്കുന്നതിന് ഡ്യൂക്ക് ലെയ്ന്‍ അപ്പര്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് ലുവാസ് ക്രോസ് സിറ്റി വെബ്‌സൈറ്റ് അറിയിച്ചു. 

തിരക്ക് നിയന്ത്രിക്കുന്നതിനു ഡ്യൂക്ക് ലെയ്ന്‍ അപ്പറിലേക്ക് ഒരു ദിശയില്‍ മാത്രമേ ഗതാഗതം അനുവദിക്കൂ. ഡ്യൂക്ക് സ്ട്രീറ്റിലേക്ക് എത്തുന്ന ജനറല്‍ ട്രാഫിക്ക് ഡ്വേസന്‍ സ്ട്രീറ്റില്‍ നിന്ന് ഇടത് തിരിഞ്ഞ് സൗത്ത് ആന്‍സ് സ്ട്രീറ്റിലേക്കും അവിടെ നിന്ന് വലത് തിരിഞ്ഞ് ഡ്യൂക്ക് അപ്പര്‍ ലെയ്‌നിലേക്കുമായിരിക്കും. ഡ്യൂക്ക് ലെയ്ന്‍ അപ്പര്‍, സൗത്ത് ആന്‍ സ്ട്രീറ്റ് എന്നിവടങ്ങളിലൂടെ ജനറല്‍ ട്രാഫിക്ക് പുറത്തേക്ക് കടക്കണം lu j

Scroll To Top