Friday December 09, 2016
Latest Updates

ഗംഗ നദിയില്‍ തുപ്പുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും

ഗംഗ നദിയില്‍ തുപ്പുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും

ന്യൂഡല്‍ഹി: ഗംഗാ നദിയില്‍ തുപ്പിയാല്‍ ഇനി മൂന്ന് വര്‍ഷം തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും. കേന്ദ്ര സര്‍ക്കാരാണ് ഈ നിയമഭേദഗതി കൊണ്ടുവന്നത്. ഹൈന്ദവ പുരാണങ്ങളില്‍ പുണ്യ നദിയായി കണക്കാക്കപ്പെടുന്ന ഗംഗ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഗംഗയില്‍ തുപ്പുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി. ഗംഗാ നദിക്ക് മുഖ്യ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഗംഗാ പുനരുജ്ജീവനത്തിന്റെ ചുമതലയുള്ള ജലവിഭവ മന്ത്രി ഉമാഭാരതി  വ്യക്തമാക്കിയിരുന്നു.

ഗംഗാ ശുദ്ധീകരണത്തിനുള്ള ഈ മാതൃക രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കുമെന്നും ഉമാഭാരതി വ്യക്തമാക്കി. ഗംഗാ നദി ശുദ്ധീകരണ പദ്ധതി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മുഖ്യ വാഗ്ദാനമായിരുന്നു. അധികാരമേറ്റ ശേഷം മോഡി ഗംഗാ നദി ശുദ്ധീകരണത്തിനായി പ്രത്യേക വകുപ്പ് തന്നെ രൂപീകരിക്കുകയും ചെയ്തിരുന്നു.

Scroll To Top