Sunday December 04, 2016
Latest Updates

ഖുശ്വന്ത് സിംഗ് അന്തരിച്ചു

ഖുശ്വന്ത് സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി :എഴുത്തുകാരനും പത്രപ്രവര്‍ത്തനുമായിരുന്ന ഖുശ്വന്ത് സിംഗ് അന്തരിച്ചു. 99 വയസ്സായിരുന്നു. ഖുശ്വന്ത് സിംഗിന്റെ മരണത്തോടെ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലേയും ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തിലേയും തിളക്കമുറ്റ ഒരധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്. വാര്‍ധക്യ സഹജമായ അവശതകളിലായിരുന്നു അദ്ദേഹം. സംസ്‌കാരം വൈകീട്ട് നാലിന് ദല്‍ഹിയില്‍ നടക്കും.
അവിഭക്തഭാരതത്തിലെ ഹദാലിയില്‍ (ഇപ്പോള്‍ പാകിസ്താന്‍ പഞ്ചാബിന്റെ ഭാഗം) 1915 ഫെബ്രുവരി 2നാണ് ഖുശ്വന്ത് സിംഗിന്റെ ജനനം. യോജനാ മാസികയുടെ സ്ഥാപക എഡിറ്ററായ അദ്ദഹം ഇലസ്‌ട്രേറ്റഡ് വീകിലി, ദ നാഷനല്‍ ഹെറാള്‍ഡ്, ഹിന്ദുസ്ഥാന്‍ ടൈംസ് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തന രംഗത്ത് സ്വന്തമായ വ്യക്തി മുദ്രപതിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിന്റെ യശസ്സ് അതിരുകള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതില്‍ കനത്ത സംഭാവനകളാണര്‍പ്പിച്ചത്. ട്രെയിന്‍ റ്റു പാകിസ്താന്‍, ദല്‍ഹിഎ നോവല്‍, ഐ ശാല്‍ നോട്ട് ഹിയര്‍ ദ നൈറ്റിംഗേല്‍ തുടങ്ങിയ കൃതികള്‍ ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ നാഴികക്കല്ലുകളാണ്.
1980 മുതല്‍ 1986 വരെ രാജ്യസഭാംഗമായിരുന്നു അദ്ദേഹത്തെ 1974ല്‍ രാഷ്ട്രം പത്മ!വിഭൂഷണ്‍ നല്‍കി ആദരിച്ചു. എന്നാല്‍ അമൃതസറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ തമ്പടിച്ച ഖലിസ്ഥാന്‍ വാദികളെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന്‍ ബ്ലൂസ്റ്റാറില്‍ പ്രതിഷേധിച്ച് അദ്ദേഹം പുരസ്‌കാരം തിരിച്ചേല്‍പിച്ചു. 2007ല്‍ രാഷ്ട്രം വീണ്ടും പത്മവിഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു.

Scroll To Top