Saturday December 03, 2016
Latest Updates

ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്രചെയ്യുന്നവര്‍ക്ക് ദോഹയില്‍ സൗജന്യ ടൂറിന് അവസരം 

ഖത്തര്‍ എയര്‍വെയ്‌സില്‍ യാത്രചെയ്യുന്നവര്‍ക്ക് ദോഹയില്‍ സൗജന്യ ടൂറിന് അവസരം 

ഡബ്ലിന്‍ :ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് ദോഹായില്‍ ഫ്രീ ആയി സിറ്റി ടൂര്‍ ചെയ്യാന്‍ അവസരം. യാത്രക്കിടയില്‍ ദോഹയില്‍ അഞ്ചു മണിക്കൂറില്‍ അധികം സ്‌റ്റോപ്പ് ഓവര്‍ എടുക്കുന്ന യാത്രക്കാര്‍ക്ക് തങ്ങള്‍ യാത്ര ചെയ്യുന്ന ബുക്കിംഗ് ക്ലാസ് അനുസരിച്ച് അഞ്ചു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഫ്രീ ദോഹാ സിറ്റി ടൂര്‍ ആണ് ഖത്തര്‍ എയര്‍വെയ്‌സ് നല്‍കുന്നത്. ഫസറ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പന്ത്രണ്ടും എക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് അഞ്ചു മണിക്കൂര്‍ ടൂറുമാണ് സൗജന്യമായി ലഭിക്കുന്നത്. 

ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ട് വീസാ കൗണ്ടറില്‍ എത്തി അപേക്ഷ പൂരിപ്പിച്ച് നല്‍കി ട്രാന്‍സിസ്റ്റ് വിസ എടുക്കുക. അതിനുശേഷം ദോഹാ സിറ്റി ടൂര്‍ കൗണ്ടറിലെത്തി ഖത്തര്‍ എയര്‍വെയ്‌സ് ടിക്കറ്റ് കാണിച്ച് ഫ്രീ സിറ്റി ടൂറിന് റിപ്പോര്‍ട്ട് ചെയ്യുക.

ഒരു ദിവസം നാല് ട്രിപ്പുകള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.വിസാ കൌണ്ടറില്‍ ആദ്യമെത്തി അപേക്ഷ നല്‍കുന്നവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലായിരിക്കും പ്രവേശനം.മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമാണ് ദോഹ സിറ്റി ടൂറിനുള്ളത്. 

ഇത് കൂടാതെ യൂറോപ്യന്‍ പൗരത്വമുള്ളവര്‍ക്ക് ഖത്തര്‍ വീസ (ഓണ്‍ അറൈവല്‍ )20 യൂറോ ഫീസ് അടച്ചാല്‍ ദോഹ എയര്‍പോര്‍ട്ട് കൗണ്ടറില്‍ തന്നെ ലഭ്യമാണ്.ഈ വീസയുടെ കാലാവധി 30 ദിവസമാണ്. കൂടുതല്‍ ദിവസം ദോഹയിലോ, ഖത്തറിന്റെ മറ്റ് ഏതെങ്കിലും സ്ഥലത്തോ താമസിക്കണമെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഹോട്ടലുകള്‍ ദോഹ സിറ്റി ടൂര്‍ കൗണ്ടര്‍ ബുക്ക് ചെയ്ത് നല്‍കും. അവധിക്കായി നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് ഫ്രീ ദോഹ സിറ്റി ടൂറും,ഐറിഷ് പൗരത്വം സ്വീകരിച്ചവര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സൗകര്യവും പ്രയോജനപ്പെടത്താം. 

Scroll To Top