Sunday December 11, 2016
Latest Updates

കൗമാരക്കാരെ ഒന്നിച്ചു താമസിപ്പിച്ചു ,നൂറുകണക്കിന് പേരെ ഗര്‍ഭഛിദ്രത്തിനു ബ്രിട്ടനിലേയ്ക്ക് അയച്ചു :ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍ 

കൗമാരക്കാരെ ഒന്നിച്ചു താമസിപ്പിച്ചു ,നൂറുകണക്കിന് പേരെ ഗര്‍ഭഛിദ്രത്തിനു ബ്രിട്ടനിലേയ്ക്ക് അയച്ചു :ഞെട്ടിപ്പിക്കുന്ന പുതിയ കണ്ടെത്തല്‍ 

ഡബ്ലിന്‍: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെയര്‍ഹോമുകളില്‍ നിന്ന് നൂറുക്കണക്കിന് പ്രവാസി യുവതികളെ ഗര്‍ഭഛിദ്രത്തിനായി സര്‍ക്കാര്‍ ചിലവില്‍ ബ്രിട്ടനിലേക്ക് അയച്ചതായി റിപ്പോര്‍ട്ട്. ഐറിഷ് പത്രപ്രവര്‍ത്തകനും സിനിമ സംവിധായകനുമായ സിനെദ് ഓ ഷേ നടത്തിയ ഒരു ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നടക്കം മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ അയര്‍ലണ്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന കുടിയേറ്റ യുവതികള്‍ക്കിടയിലാണ് ഇത്തരത്തില്‍ അബോര്‍ഷന്‍ നിരക്ക് വര്‍ദ്ധിച്ചത്. 

അയര്‍ലണ്ടില്‍ ഗര്‍ഭഛിദ്രം അനുവദനീയമല്ല. ഇതാണ് ഈ യുവതികളെ രാജ്യത്തിന് പുറത്തേയ്ക്ക് അയയ്ക്കാന്‍ കാരണമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എത്ര യുവതികളെ അയര്‍ലണ്ടിലേക്ക് ഗര്‍ഭഛിദ്രത്തിനായി അയച്ചിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും സിനെദ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.അയര്‍ലണ്ടില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനായി അയയ്ക്കപ്പെട്ട യുവതികളില്‍ അഞ്ഞൂറോളം പേരെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

എത്ര യുവതികളെ ബ്രിട്ടനിലേക്ക് അയച്ചിട്ടുണ്ട് എന്നത് സംബന്ധിച്ച് എച്ച്എസ്ഇ അധികൃതരുടെ കൈവശം കൃത്യമായ കണക്കുകളും ലഭ്യമല്ല. 15 വയസ് മുതല്‍ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാരായ പെണ്‍കുട്ടികളെയാണ് കൂടുതലായും ബ്രിട്ടനിലേക്ക് കൊണ്ടുപോയിരിക്കുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

കുടിയേറ്റക്കാരും,ഭവനരഹിതരുമായ കൗമാരക്കാരെ പ്രത്യേകം കെയര്‍ ഹോമുകളിലും ഹോസ്‌റലുകളിലുമാണ് താമസിപ്പിച്ചിരുന്നത്.ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചു താമസിപ്പിച്ച ഇത്തരം ഹോസ്റ്റലുകളില്‍ വൈകിട്ട് 5 മുതല്‍ പുലര്‍ച്ചെ വരെയും,അവധി ദിവസങ്ങളിലും വാര്‍ഡന്‍മാരെ നിയമിച്ചിരുന്നില്ലെന്നും കണ്ടെത്തി.അപകടകരമായ തോതില്‍ കുട്ടികള്‍ താമസിക്കാന്‍ ഇടയായതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്ന് ഓ ‘ഷേയുടെ റിപ്പോര്‍ട്ട് കണ്ടെത്തി

Scroll To Top