Friday December 09, 2016
Latest Updates

കൗണ്ടി മോണഗനില്‍ വന്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തി

കൗണ്ടി മോണഗനില്‍ വന്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തി

ഡബ്ലിന്‍: കൗണ്ടി മോണഗനില്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തി. ഗോള്‍ഡ് മൈനിംഗ് കമ്പനിയായ കോണ്‍റോയ് ഗോള്‍ഡ് എന്ന കമൊഅനിയാനു മോണഗനില്‍ സ്വര്‍ണ്ണനിക്ഷേപം കണ്ടെത്തിയത്. ഇവിടെ അഞ്ഞൂറ് ടണ്ണിലധികം സ്വര്‍ണ്ണനിക്ഷേപം ഉണ്ടെന്നാണ് കരുതുന്നത്. കോണ്‍റോയ് ഗോള്‍ഡ് അയര്‍ലണ്ട് നാച്ചുറല്‍ റിസോഴ്‌സസ് ഏജന്‍സിയും സംയുക്തമായാകും ഖനനം നടത്തുക. 

ഇവിടെ ഖനനം തുടങ്ങുന്നതോടെ അയര്‍ലണ്ടില്‍ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ സ്വര്‍ണ്ണ ഖനിയാകുമിത്. രണ്ട് ഘട്ടമായിട്ടാകും സ്വര്‍ണ്ണ ഖനനം നടക്കുക. ആദ്യഘട്ടത്തില്‍ 32 മില്യന്‍ യൂറോ ചെലവഴിച്ച് സ്റ്റാര്‍ട്ട പിറ്റും രണ്ടാം ഘട്ടത്തില്‍ സര്‍ഫസ് പിറ്റും നിര്മ്മിക്കും. രണ്ടാം ഘട്ടത്തിലാണ് സ്വര്‍ണ്ണം എടുക്കാന്‍ തുടങ്ങുന്നത്. 15 മില്യന്‍ ഔണ്‍സ് മുതല്‍ 20 മില്യന്‍ ഔണ്‍സ് വരെ സ്വര്‍ണ്ണം മോണാഗനില്‍ നിന്ന് ലഭിക്കുമെന്ന് കോണ്‍റോയ് ഗ്രൂപ്പ് ചെയര്‍മാന്‍ പ്രൊഫ. റിച്ചാര്‍ഡ് കോണ്‍റോയ് പറഞ്ഞു. 

Scroll To Top