Saturday December 03, 2016
Latest Updates

കൗണ്ടി മീത്തിലെ ട്രിമ്മില്‍ ഓണാഘോഷം വര്‍ണ്ണാഭമായി

കൗണ്ടി മീത്തിലെ ട്രിമ്മില്‍ ഓണാഘോഷം വര്‍ണ്ണാഭമായി

ട്രിം(കൗണ്ടി മീത്): കൗണ്ടി മീത്തിലെ ട്രിമ്മിലും നാവനിലും താമസിക്കുന്ന മലയാളികള്‍ ഒരുമിച്ച് ചേര്‍ന്ന് നടത്തിയ ഓണാഘോഷം വര്‍ണ്ണാഭമായി. ട്രിം സെന്റ് പാട്രിക്ക്‌സ് ആങ്ക്‌ലിക്കന്‍ പള്ളിയുടെ പാരിഷ് ഹോളില്‍ നടത്തിയ ഓണാഘോഷത്തില്‍, ട്രിമ്മിലേയും നാവനിലേയും മലയാളികള്‍ ജാതി ഭേദമന്യേ പങ്കെടുത്തു.

വിവിധ കലാ കായിക മത്സരങ്ങള്‍, കുട്ടികളുടെ മത്സരങ്ങള്‍ എന്നിവയ്ക്ക് പുറമേ, മുതിര്‍ന്നവരും കൊചു കുട്ടികളും അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ ഓണാഘോഷത്തിന് മാറ്റ് കൂട്ടി.

മാവേലിയുടെ സമത്വ സുന്ദരമായ നാളുകളുടെ ഓര്‍മ്മ പുതുക്കുവാന്‍ വിഭവ സമൃദ്ധമായ ഓണ സദ്യയും ക്രമീകരിച്ചിരുന്നു.



വാര്‍ത്ത :രഞ്ജിത് വര്‍ക്കി 

Scroll To Top