Saturday December 10, 2016
Latest Updates

കൗണ്ടി ക്ലെയറില്‍ കൂട്ട അപകടം : അപകടത്തില്‍ പെട്ട് തീപിടിച്ച കാറില്‍ നിന്നും തെറിച്ചു പോയയാള്‍ രക്ഷപ്പെട്ടു

കൗണ്ടി ക്ലെയറില്‍  കൂട്ട അപകടം : അപകടത്തില്‍ പെട്ട് തീപിടിച്ച കാറില്‍ നിന്നും തെറിച്ചു പോയയാള്‍ രക്ഷപ്പെട്ടു

ക്ലെയര്‍: എം 18 റോഡിലെ അപകടത്തില്‍ െ്രെഡവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി ഇടിച്ചതിനു ശേഷം റോഡിനു കുറുകെ കറങ്ങിനിന്ന് കത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ െ്രെഡവര്‍ കാറില്‍ നിന്നും തെറിച്ചുപോയതിനാലാണ് ഇയാള്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

എം 18 മോട്ടര്‍വേയില്‍ ഇന്നലെ നടന്നത് പന്ത്രണ്ടോളം അപകടങ്ങള്‍. ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ഉണ്ടാക്കിയത് മഞ്ഞുവീഴ്ച്ചയാണ്. വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡാണ് ഇത്. കഴിഞ്ഞ ദിവസത്തെ മഞ്ഞുവീഴ്ച്ചയും ഒട്ടുമിക്ക അപകടങ്ങള്‍ക്കും കാരണമാവുകയായിരുന്നു. ജംഗ്ഷന്‍ 14 ബെയര്‍ഫീല്‍ഡിനും ജംഗ്ഷന്‍ 15 ക്രഷീനിനും ഇടയില്‍ വച്ചാണ് അപകടം നടന്നിട്ടുള്ളത്. അതുവഴിയുള്ള വാഹനഗതാഗതം മഞ്ഞുവീഴ്ച്ചയുടെ കാഠിന്യം കുറയുന്നതിനായി 2മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു

ക്രഷീനിനും ഗോര്‍ട്ടിനും ഇടയില്‍ വച്ചാണ് ആറോളം അപകടങ്ങള്‍ നടന്നത്. മിനുട്ടുകള്‍ വ്യത്യാസത്തിലാണ് അപകടങ്ങള്‍ നടന്നത്. ഇവിടെ മഞ്ഞുവീഴ്ച്ച കഠിനമായുണ്ടായിരുന്നു.
വൈകിട്ട് 3.15ഓടെ ഇതുവഴി സഞ്ചരിച്ച കാറിന്റെ നിയന്ത്രണം നഷ്ടമായി ഒരു ബാരിയറില്‍ ഇടിച്ചെങ്കിലും െ്രെഡവര്‍ കാര്‍ വൈകാതെ നിയന്ത്രണത്തിലാക്കുകയും റോഡരികിലേക്ക് പാര്‍ക്ക് ചെയ്യുകയും ചെയതു. വന്‍ അപകടം തന്നെ ഒഴിവായി. cla car 2

കാര്‍ െ്രെഡവര്‍ തകര്‍ന്ന ബാരിയറിനരികിലായി തന്നെ നിലയുറപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇയാള്‍ നിന്നതിനും നൂറു വാര അകലെ മറ്റൊരു കാറിനു തീപിടിക്കുകയും ചെയതു. എസ്‌റ്റേറ്റു കാറും ടാക്‌സിയും തമ്മില്‍ കൂട്ടിയിടിച്ചതിന്റെ ഫലമായാണ് തീപിടുത്തം നടന്നത്. അപകടം നടന്നതിനുശേഷം രണ്ടുപേര്‍ റോഡരികിലുള്ള പ്രദേശത്ത് വീണുകിടക്കുന്നതാണ് കാണാന്‍ സാധിച്ചത്. അതില്‍ ഒരാള്‍ കത്തിയ കാര്‍ െ്രെഡവറും മറ്റൊരാള്‍ ടാക്‌സിയിലെ യാത്രക്കാരനുമായിരുന്നു. എന്നസിലെയും ഗോര്‍ട്ടിലെയും അഗ്‌നിശമനസേനാംഗങ്ങള്‍ അപകടസ്ഥലത്തേക്ക് പെട്ടെന്നു തന്നെ എത്തിച്ചേര്‍ന്നു. ഇവരെക്കൂടാതെ എച്ച്എസ്ഇയുടെ പാരാമെഡിക് യൂനിറ്റുമായി മൂന്നോളം ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തിച്ചേര്‍ന്നു.

ഇവിടെ ആദ്യം എത്തിയ ഗാര്‍ഡ മറ്റാരെങ്കിലും കത്തിയ കാറില്‍പെട്ടിട്ടുണ്ടോ എന്നും പരിശോധന നടത്തിയിരുന്നു.
െ്രെഡവര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് ഗാര്‍ഡ പുല്‍പ്രദേശത്ത് വീണുകിടന്നിരുന്ന രണ്ടുപേര്‍ക്കും സഹായവുമായി എത്തിയത്. കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ െ്രെഡവര്‍ കാറില്‍ നിന്നും തെറിച്ചുപോവുകയായിരുന്നു. അതിനുശേഷമാണ് റോഡിന്റെ മദ്ധ്യത്തില്‍ വച്ച് കാര്‍ തീപ്പിടിച്ചത്. മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുകയായിരുന്നവരും അപകടത്തില്‍പ്പെട്ട ആളുടെ സഹായത്തിനായി എത്തിയിരുന്നു. ജീവന് അപകടം വരുത്തുന്നതല്ല അപകടത്തില്‍ പെട്ടവരുടെ മുറിവുകള്‍ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

2കിലോമീറ്റര്‍ ചുറ്റളവിലായാണ് മറ്റപകടങ്ങളും നടന്നത്. അതിനാല്‍ തന്നെ എമര്‍ജന്‍സി സര്‍വ്വീസ് യൂനിറ്റുകള്‍ക്ക് അപകടസ്ഥലങ്ങളില്‍ പെട്ടെന്നു തന്നെ എത്തിച്ചേരാനും സാധിച്ചിരുന്നു.
വഴുക്കലുള്ള റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഒരു കാറിലെ യാത്രക്കാരികളായ സ്ത്രീകള്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. കാര്‍ െ്രെഡവറും അപകടംകൂടാതെ രക്ഷപ്പെട്ടിട്ടുണ്ട്.

ഏകദേശം അതേസമയത്തു തന്നെ എതിര്‍ വശത്തുനിന്നും വരികയായിരുന്ന രണ്ടു കാറുകളുടെയും നിയന്ത്രണം നഷ്ടമാവുകയും ബാരിയേര്‍സില്‍ കൊണ്ടിടിച്ച് നില്‍ക്കുകയും ചെയ്തു. എന്നാല്‍ യാത്രക്കാര്‍ക്ക് പരിക്കൊന്നും തന്നെ പറ്റിയില്ലെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top