Sunday December 04, 2016
Latest Updates

കൗണ്ടി ക്ലയറിലെ ലഹിഞ്ചില്‍ തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിച്ചു

കൗണ്ടി ക്ലയറിലെ ലഹിഞ്ചില്‍ തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിച്ചു

ക്ലെയര്‍:കൗണ്ടി ക്ലയരിലെ ലഹിഞ്ചില്‍ തീരപ്രദേശ വാസികളായ കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശക്തമായ കാറ്റില്‍ ഉണ്ടായേക്കാവുന്ന വമ്പന്‍ തിരമാലകള്‍ അപകടങ്ങള്‍ വരുത്തിയേക്കുമെന്ന മുന്നറിയിപ്പാണ് പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കാരണമായത്. കടലിന്റെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസങ്ങള്‍ കൊണ്ടു തന്നെ പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിരുന്നു.
ക്ലെയറിലെ തീരപ്രദേശമായ ലഹിഞ്ചിലാണ് കാറ്റും തിരമാലകളും ഏറ്റവും കൂടുതല്‍ നാശം സൃഷ്ടിച്ചത്. പ്രദേശത്തുള്ള ഒട്ടേറെ അപാര്‍ട്‌മെന്റുകളും വീടുകളും ഗാര്‍ഡയും അഗ്‌നി ശമന സേനാംഗങ്ങളും ചേര്‍ന്ന് ഏറ്റെടുത്തിരിക്കുകയാണ്. തിരമാലകളുടെ ശക്തമായ ആക്രമണത്തിനും ലാഹിഞ്ച് തീരം ഇരയാക്കപ്പെട്ടിരുന്നു.
ക്വില്‍റ്റിയിലെ സീഫീല്‍ഡിനടുത്തുള്ള കടല്‍പ്പാലത്തിനു സമീപത്തു നിന്നും ഒരു മത്സ്യ ബന്ധന ബോട്ടും തിരമാലകളില്‍പ്പെട്ട് നശിപ്പിക്കപ്പെട്ടിരുന്നു.
ഐറിഷ് കോസ്റ്റ് ഗാര്‍ഡിലെ കില്‍ക്കി യൂനിറ്റ് അംഗങ്ങള്‍ ഈ പ്രദേശങ്ങളിലെ ഒട്ടേറെ വീടുകള്‍ ഇതിനകം തന്നെ ഒഴിപ്പിച്ചു കഴിഞ്ഞു. ഇവിടെ നിന്നും വൃദ്ധരെയും കുട്ടികളെയും രോഗികളെയും എടുത്തു മാറ്റേണ്ട അവസ്ഥയായിരുന്നു. പ്രദേശത്ത് വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ യാത്ര ചെയ്യുക ബുദ്ധിമുട്ടിലാവുകയും ചെയ്തു.
ശക്തമായ കാറ്റും വേലിയേറ്റവും കഴിഞ്ഞ രാത്രിയിലും പ്രതീക്ഷിച്ചിരുന്നു.viklow
കാറ്റ് അതിന്റെ ഏറ്റവും അപകടകരമായ രീതിയില്‍ വീശിയടിച്ചത് ലാഹിഞ്ചില്‍ തന്നെയായിരുന്നു. വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഈ പ്രദേശത്തെ കാര്‍പാര്‍ക്കുകളില്‍ വരെ വെള്ളം കയറുന്ന വിധത്തില്‍ ശക്തമായ തിരമാലകളും ഉണ്ടായി. 50 മീറ്റര്‍ ഉയരമുള്ള കടല്‍ ഭിത്തികളെയും മറികടന്നാണ് പ്രദേശങ്ങളില്‍ വെള്ളം കയറിയത്. തീരപ്രദേശത്തുള്ള കരിങ്കല്‍ ഭിത്തി ഭൂരിഭാഗവും തകര്‍ന്നിട്ടുമുണ്ട്.
മറ്റൊരു മുന്നറിയിപ്പുണ്ടാവുന്നതുവരെ ലാഹിഞ്ചില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് ക്ലെയര്‍ കൗണ്ടി കൗണ്‍സില്‍ അറിയിച്ചിട്ടുള്ളത്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊതുജനങ്ങള്‍ തന്നെ ഇത്തരം തീരപ്രദേശങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും കൗണ്‍സില്‍ അറിയിക്കുന്നു.
ആദ്യത്തെ അപായ സൂചന നല്‍കപ്പെട്ടത് രാവിലെ 5.30തോടെയാണ്. തീരപ്രദേശങ്ങളിലുള്ള വീടുകള്‍ വെള്ളം കയറിയിരിക്കുകയാണെന്നായിരുന്നു അറിയിപ്പ്. ലാഹിഞ്ചിനടുത്തുള്ള സാഡ്ല്‍ ലെയിനിലുള്ള വീടുകളും ഒഴിപ്പിച്ചിട്ടുണ്ട്. എട്ടംഗങ്ങളുള്ള ഒരു കുടുംബത്തെ സുരക്ഷിതമായി അഗ്‌നിശമന സേനാംഗങ്ങള്‍ മാറ്റിപ്പാര്‍പ്പിച്ചപ്പോള്‍ മറ്റു വീടുകളില്‍ ഗാര്‍ഡ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി.
കടല്‍ വെള്ളം ഏകദേശം 500മീറ്ററോളം ഉള്‍പ്രദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു. ലാഹിഞ്ചില്‍നിന്നും ലിസ്‌കാനറിലേക്കുള്ള റോഡിലും കടല്‍വെള്ളം നിറഞ്ഞിരിക്കുകയാണ്. 1.5 മീറ്റര്‍ ഉയരത്തില്‍ ഇപ്പോള്‍ വെള്ളം കയറിയിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ലിസകാനറിലെ കടല്‍പ്പാലത്തിലും വിള്ളല്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കടല്‍പ്പാലത്തിന്റെ ഭിത്തികളില്‍ 5മീറ്ററോളം ഭാഗം കടല്‍ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.blackrk
ഐറിഷ് കോസ്റ്റ് ഗാര്‍ഡിന്റെ ഡൂലിന്‍ യൂനിറ്റ് ഉപയോഗിച്ചുവരുന്ന 150 വര്‍ഷം പഴക്കമുള്ള കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കടല്‍പ്പാലത്തിനും സുരക്ഷാ കേന്ദ്രത്തിനും ഇടയിലുള്ള റോഡും തകര്‍ന്നിരിക്കുകയാണ്.
ലോക്കല്‍ ഫെറി കമ്പനികളുടെ ഓഫീസുകളില്‍ പലതും വെള്ളം നിറഞ്ഞിരിക്കുകയാണ്. അവയില്‍ ഒന്നിന് നാശം സംഭവിച്ചിട്ടുമുണ്ട്.
ലാഹിഞ്ചിലുള്ള ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കാറ്റും ശക്തമായ തിരമാലകളും സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കിക്കൊണ്ടിരിക്കുകയാണ്.Belmullet_Twitter

Scroll To Top