Monday December 05, 2016
Latest Updates

ക്‌ലീന്‍ ഇന്ത്യയ്ക്കായി ഫെയ്‌സ്ബുക്ക് ആപ്പ് നിര്‍മ്മിക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ക്‌ലീന്‍ ഇന്ത്യയ്ക്കായി ഫെയ്‌സ്ബുക്ക് ആപ്പ് നിര്‍മ്മിക്കുമെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ശുചിത്വ ഭാരതുമായി ഫെയ്‌സ്ബ്ബുക്ക് സഹകരിക്കും. സ്വഛ്ച ഭാരത് പദ്ധതിക്കായി ആപ്ലിക്കേഷന്‍ വികസിപ്പിക്കാനും ഫെയ്‌സ്ബുക്ക് സഹകരിക്കും. രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാന്‍ ഇന്ത്യന്‍ ടെലിക്കോം കമ്പനികളുമായി ചേര്‍ന്ന് ഫെയ്‌സ്ബുക്ക് പ്രവര്‍ത്തിക്കും. ഗംഗാ ശുദ്ധീകരണ പദ്ധതിയില്‍ പങ്കാളിയാകുമെന്നും കൂടിക്കാഴ്ചയില്‍ സുക്കര്‍ബെര്‍ഗ് പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും ഫെയ്‌സ്ബുക്ക് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് വിദേശത്ത് പ്രചരണം നല്കുന്നതിനും ഫെയ്‌സ്ബുക്ക് സഹകരിക്കും.

നിലവില്‍ പത്ത് ഇന്ത്യന്‍ ഭാഷകളില്‍ ഫെയ്‌സ്ബുക്ക് ലഭ്യമാണ്. മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ കൂടി ഫെയ്‌സ്ബുക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഫെയ്‌സ്ബുക്ക് മേധാവി അറിയിച്ചു. ചില വിഘടനവാദി സംഘടനകള ഫെയ്‌സ്ബുക്ക് കൂട്ടായ്മയെ റിക്രൂട്ടിംഗ് ഏജന്‍സിയാക്കുന്ന വിവരം പ്രധാനമന്ത്രി സുക്കര്‍ ബര്‍ഗിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

Scroll To Top