Monday December 05, 2016
Latest Updates

ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വര്‍ണ്ണാഭമായി

ഡബ്ലിന്‍: അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. താല കില്‍നമന ഹാളില്‍ നടന്ന പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും ഓരോ പോലെയാണ് പങ്ക് കൊണ്ടത് . കലാ കായിക മത്സരങ്ങള്‍, പൂക്കളം, ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വരവേല്‍ക്കല്‍ എന്നിവയ്ക്ക് ശേഷം ഓണ സദ്യ വിളമ്പി.

തുടര്‍ന്ന് നടന്ന സംഘടനാ സമ്മേളനത്തിന് പ്രസിഡന്റ് ഷാജുമോന്‍ ഒഴുകയലിന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബീന ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ജോമോന്‍ കട്ടിപ്പറമ്പില്‍ വാര്‍ഷിക കണക്കും അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് മാത്യൂസ് ചേലയ്ക്കല്‍, അരുണ്‍ ചങ്ങം മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു. സിന്ധു വെട്ടിക്കനാല്‍ സ്വാഗതവും അലക്‌സ് വട്ടക്കുളത്തില്‍ നന്ദിയും പറഞ്ഞു.

തിരുവാതിര, മാര്‍ഗം കളി, ഓണപ്പാട്ട്, ഒപ്പന, ശാസ്ത്രീയ നൃത്തം തുടങ്ങി വിവിധ കലാപരിപാടികള്‍ സദസ്സിനെ കോരിത്തരിപ്പിച്ചു . 150ല്‍പരം പേരാണ് പരിപാടികളില്‍ പങ്കെടുത്തത്OLYMPUS DIGITAL CAMERAkna

Scroll To Top