Sunday December 04, 2016
Latest Updates

ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കുടുംബ സംഗമം ശനിയാഴ്ച്ച താലയില്‍ 

ക്‌നാനായ കാത്തലിക് അസോസിയേഷന്റെ കുടുംബ സംഗമം ശനിയാഴ്ച്ച താലയില്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്‌നാനായ കുടുംബസംഗമം ഒക്ടോബര്‍ 11 ശനിയാഴ്ച രാവിലെ 10:30 ന് താല കില്‍നമന കമ്മ്യുണിറ്റി ഹാളില്‍ നടത്തപ്പെടും. ഫാ.ബിജു മാളിയേക്കല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രസിഡന്റ് ബിജു വെട്ടിക്കനാല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി ബിന്ദു ജോമോന്‍ കട്ടിപ്പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 

മാര്‍ഗംകളി, പുരാതനപ്പാട്ട്, ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സുകള്‍, കോമഡി സ്‌കിറ്റ് തുടങ്ങി വിവിധ പരിപാടികള്‍ അരങ്ങേറും. ഒരുമയിലും തനിമയിലും വിശ്വാസ നിറവിലും ഒത്തുചേരാന്‍ എല്ലാ ക്‌നാനായ മക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബിജു വെട്ടിക്കനാല്‍, വൈസ് പ്രസിഡന്റ് ജോയിച്ചന്‍ ഒഴുകയില്‍,സെക്രട്ടറി ബിന്ദു ജോമോന്‍ കട്ടിപ്പറമ്പില്‍,ജോയിന്റ് സെക്രട്ടറി ഗ്രേയ്‌സ് മാത്യുസ്, ട്രഷറര്‍മാരായ സാജുമോന്‍ വട്ടുകുളത്തില്‍, ബുജു പന്തല്ലൂര്‍, ഉപദേഷ്ടാവ് ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിജു 0868943859


വാര്‍ത്ത:രാജു കുന്നക്കാട്ട്

Scroll To Top