Sunday December 11, 2016
Latest Updates

ക്ഷമാപൂര്‍വ്വം പോപ്പ് ഫ്രാന്‍സീസ്…. 

ക്ഷമാപൂര്‍വ്വം പോപ്പ് ഫ്രാന്‍സീസ്…. 

അയര്‍ലണ്ടില്‍ കത്തോലിക്ക പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായ കുട്ടികളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് കൂടിക്കാഴ്ച നടത്തും. വത്തിക്കാനില്‍ മാര്‍പാപ്പയുടെ സ്വകാര്യ വസതിയിലാണ് കൂടിക്കാഴ്ച. അയര്‍ലണ്ടില്‍ നിന്നുള്ള കുട്ടികളെ കൂടാതെ പുരോഹിതരുടെ ലൈംഗിക പീഡനത്തിന് ഇരയായ ബ്രിട്ടനിലെയും ജര്‍മനിയിലെയും കുട്ടികളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. 

ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഏറ്റെടുത്ത ശേഷം ഇത് ആദ്യമായാണ് ലൈംഗിക പീഡനത്തിന്റെ ഇരകളുമായി കൂടിക്കാഴ്ച നടത്തുന്നത്. കത്തോലിക്ക പുരോഹിതരുടെ ലൈംഗിക പീഡനത്തിനെതിരെ തനിക്ക് വിട്ടുവീഴ്ച ഇല്ലാത്ത സമീപനമാണ് ഉള്ളതെന്ന് മാര്‍പാപ്പ കഴിഞ്ഞ മെയില്‍ വ്യക്തമാക്കിയിരുന്നു. പുരോഹിതരുടെ ലൈംഗിക പീഡനം അന്വേഷിക്കാന്‍ മാര്‍പാപ്പ നിയമിച്ച അബ്യൂസ് കമ്മീഷനിലെ അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. 

അയര്‍ലണ്ടില്‍ നിന്നുള്ള ഷോണ്‍ ഓ മല്ലെയും പുരോഹിതന്റെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുള്ള മേരി കൊളിന്‌സും പങ്കെടുക്കും. കൂടിക്കാഴ്ചയ്ക്ക് മുന്പ് ഇരുവരും മര്‍പാപ്പയുമായി പ്രത്യേക ചര്‍ച്ച നടത്തും. ലൈംഗിക പീഡനത്തിന്റെ ഇരകളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ബിഷപുമാര്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് മേരി കോളിന്‌സ് പറഞ്ഞു. വത്തിക്കാനുമായും മാര്‍പാപ്പയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് മേരി കോളിന്‌സ്.

Scroll To Top