Wednesday December 07, 2016
Latest Updates

എന്നിസില്‍ ക്രിസ്തുമസ് ആഘോഷം :ക്ലെയര്‍ മേഖലയിലെ മലയാളികളുടെ സംഗമമാവും

എന്നിസില്‍  ക്രിസ്തുമസ് ആഘോഷം :ക്ലെയര്‍ മേഖലയിലെ മലയാളികളുടെ സംഗമമാവും

എന്നിസ്: എന്നിസ് നഗരം ഇന്ന് ക്ലയര്‍ മേഖലയിലെ മലയാളികളുടെ സംഗമകേന്ദ്രമാകും ക്ലെയര്‍ ഇന്ത്യന്‍ അസോസിയേഷന്റെ (സിഐഎ) ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്കായിയാണ് മലയാളികളുടെ ഈ കൂടിച്ചേരല്‍ . വൈകുന്നേരം 5.30ന് എന്നിസ് കമ്യൂണിറ്റി സെന്ററിലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കും .

എന്നിസ് ,ഷാനോന്‍ ,കില്‍റഷ് ,ലിമറിക്ക് ഗൊര്‍റ്റ് , തുടങ്ങിയ പ്രദേശങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക പുരോഗതിക്കുവേണ്ടി സിഐഎ പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രശസ്ത ഗാനമേള ട്രൂപ്പായ സോള്‍ ബീറ്റ്‌സ് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ജിംഗിള്‍ ബെല്‍സ് (മ്യൂസിക്കല്‍ നൈറ്റ്), ക്രിസ്മസ് ഡിന്നര്‍ , കുട്ടികള്‍ക്ക് സാന്റായുടെ സമ്മാനങ്ങള്‍ , കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്ലെയറിലെ ഇന്ത്യക്കാരുടെ ഏറ്റവും വലിയ സംഗമമായ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിച്ചു.

എന്നിസിലെ ചാപ്പല്‍ ലൈനിലാണ് എന്നിസ് കമ്മ്യൂണിറ്റി സെന്റര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രിന്‍സ് 0871334624, ജസ്റ്റിന്‍ 0870697949, ജോമോന്‍ 0879191532, ടോണി 0876247714.

Scroll To Top