Thursday December 08, 2016
Latest Updates

ക്ലിഫ് ഹൗസില്‍ സി സി ടി വി ഇല്ലെന്ന വെളിപ്പെടുത്തല്‍ :നിയമസഭയില്‍ വീണ്ടും വിവാദം

ക്ലിഫ് ഹൗസില്‍ സി സി ടി വി ഇല്ലെന്ന വെളിപ്പെടുത്തല്‍ :നിയമസഭയില്‍ വീണ്ടും വിവാദം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി ക്യാമറകള്‍ ഇല്ലെന്ന വെളിപ്പെടുത്തല്‍ നിയമസഭയില്‍ തര്‍ക്കത്തിനിടയാക്കി നിയമസഭയില്‍ ഇന്നലെ നടന്ന ചോദ്യോത്തര വേളയില്‍ ജി സുധാകരന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അതെസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സിസിടിവിയെ ഭയമെന്ന് പ്രതിപക്ഷം ആരോപിച്ചു. കൈരളി പീപ്പിള്‍ ചാനലില്‍ ഇക്കാര്യത്തെ കുറിച്ച് നടന്ന ചര്‍ച്ചയിലാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിളള മുഖ്യമന്ത്രിയെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ പോയതായി പറഞ്ഞിരുന്നു. മന്ത്രി മാണിക്കെതിരെ കോഴ ആരോപണം ഉയര്‍ത്തിയാണ് ബാലകൃഷ്ണപിളള ക്ലഫ് ഹൗസ് സന്ദര്‍ശിച്ചത്. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിഷേധിച്ചിരുന്നു. ബാലകൃഷ്ണപിളള തന്നോട് ആരോപണങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും വന്ന് കണ്ടിട്ടില്ലെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്.

ഇക്കാര്യം പരിശോധിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സിസിടിവി പരിശോധിക്കണമെന്ന് ജി സുധാകരന്‍ എംഎല്‍എ ആവശ്യപ്പെട്ടത്. നേരത്തെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സിസിടിവി രേഖകള്‍ പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.എന്തായാലും മുഖ്യമന്ത്രിയുടെ വസതിയില്‍ സി സി ടി വി . ഇല്ലെന്ന വെളിപ്പെടുത്തല്‍ വീണ്ടും വിവാദം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

Scroll To Top