Thursday December 08, 2016
Latest Updates

ക്ലാംപിംഗ്:ഇനി പരമാവധി ഫൈന്‍ 100 യൂറോ; വാഹന ഉടമകളെ പിഴിയുന്ന ഫൈന്‍ നിരക്കിന് അന്ത്യം

ക്ലാംപിംഗ്:ഇനി പരമാവധി ഫൈന്‍ 100 യൂറോ; വാഹന ഉടമകളെ പിഴിയുന്ന ഫൈന്‍ നിരക്കിന് അന്ത്യം

ഡബ്ലിന്‍: സ്വകാര്യ ഭൂമിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ക്ക് പരമാവധി പിഴ 100 യൂറോ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. വെഹിക്കിള്‍ ക്ലാംപിംഗ് ബില്‍ 2014 പ്രകാരമാണ് നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്. നിശ്ചിത നിരക്കില്ലാതെ തോന്നിയപടി വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ ക്ലാംപിംഗ് ബില്ലില്‍ നിശ്ചിത പിഴ തുക പ്രഖ്യാപിക്കാന്‍തീരുമാനിച്ചതെന്ന് ഗതാഗത മന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

നേരത്തെ 300 യൂറോ വരെ പിഴ ഈടാക്കിയതായി പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പുതിയ ക്ലാംപിംഗ് ബില്‍ അടുത്ത വര്‍ഷം നിയമമാകും. പിഴ ഈടാക്കുന്നത് സുതാര്യവും സുഗമാവുമാക്കുന്നതിനാണ് ഈ ബില്‍കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ വസ്തുവിലും, സ്‌കൂള്‍ കോമ്പൗണ്ടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പാര്‍ക്ക് ചെയ്യുന്നതിനെതിരെയാണ്
പുതിയ ഫൈന്‍ നിരക്ക് പ്രഖ്യാപിച്ചത്. പൊതുസ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരെ നേരത്തെ തന്നെ നിശ്ചിത ഫൈന്‍ ഈടാക്കാന്‍ നിയമമുണ്ട്.

പുതിയ നിയമ നിര്‍മ്മാണം വാഹന ഉടമകള്‍ക്കും അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു.നിയമം നിലവില്‍ വരുന്നതോടെ വാഹന ഉടമകള്‍ അമിത ഫൈന്‍ നല്‍കേണ്ടി വരില്ല. 200 മുതല്‍ 300 യൂറോ വരെ വാഹന ഉടമകള്‍ ഫൈന്‍ നല്‍കിയ നിരവധി പരാതി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ
ക്ലാംപിംഗ് ജീവനക്കാര്‍ വാഹന ഉടമകളോട് മോശമായി പെരുമാരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ ക്ലാംപിംഗ് ഇന്‍ഡസ്ട്രിക്കെതിരെ ഉയര്‍ന്നിരിക്കുന്ന എല്ലാ പരാതികളും പുതിയ നിയമം വരുന്നതോടെ പരിഹരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

പുതിയ നിയമപ്രകാരം ക്ലാംപിംഗ് പ്രവര്‍ത്തനങ്ങള്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലാകും നടത്തുക. പരമാവധി റിലീസ് ചാര്‍ജ് 100 യൂറോയും പരമാവധി റീലോക്കേഷന്‍ നിരക്ക് 50 യൂറോയുമായിരിക്കും

Scroll To Top