Sunday December 04, 2016
Latest Updates

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് 

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് 

ബ്രസല്‍സ്: ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ചാര്‍ജുകള്‍ക്ക് പരിധി നിശ്ചയിക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ആലോചിക്കുന്നു. നിലവില്‍ യൂറോപ്പില്‍ വിവിധ രാജ്യങ്ങളില്‍ ഷോപ്പിംഗ് ചെയ്യുന്നവരില്‍ നിന്ന് വ്യത്യസ്തമായ ചാര്‍ജാണ് ഈടാക്കുന്നത്. യൂറോപ്യന്‍ പാര്‍ലമെന്റ് പരിധി നിശ്ചയിച്ചാല്‍ ഈ ചാര്‍ജ് എകീകരിക്കപ്പെടും. 

ഇത് രാജ്യങ്ങളുടെ അതിര്‍ത്തി മേഖലയില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മിഡ്‌ലാന്‍സ്സ് നോര്‍ത്ത് വെസ്റ്റ് സിന്‍ ഫിന്‍ എംഇപി മാറ്റ് കാര്‍ത്തി പറഞ്ഞു. നിലവില്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലും റിപ്പബ്ലിക്കിലും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഷോപ്പിങ്ങിന് രണ്ട് ചാര്‍ജാണ് ഈടാക്കുന്നത്. നിര്‍ദ്ദിഷ്ട നിര്‍ദ്ദേശം നിയമമായി പാസാക്കി കഴിഞ്ഞാല്‍ കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ നിന്ന് 0.3 ശതമാനത്തില്‍ കൂടുതല്‍ ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ല. 

0.3 ശതമാനമായിരിക്കും പരമാവധി ചാര്‍ജ്. എന്നാല്‍ അംഗ രാജ്യങ്ങള്‍ക്ക് ഇതില്‍ കുറഞ്ഞ നിരക്കില്‍ ചാര്‍ജ് ഈടാക്കുന്നതിനും അനുമതി ഉണ്ടായിരിക്കും. അയര്‍ലണ്ടിനെ സംബന്ധിച്ച് രാജ്യാന്തര വില്‍പ്പനയ്ക്കും വാങ്ങലിനും ഈ നിയമനിര്‍മ്മാണം ഏറെ പ്രയോജനം ചെയ്യുമെന്ന് മാറ്റ് കാര്‍ത്തി പറഞ്ഞു

Scroll To Top