Tuesday December 06, 2016
Latest Updates

ക്രൂഡ് ഓയില്‍ വിലയിടിഞ്ഞു; എണ്ണക്കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നു

ക്രൂഡ് ഓയില്‍ വിലയിടിഞ്ഞു; എണ്ണക്കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നു
മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിഞ്ഞത് രാജ്യത്തെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്ക് നേട്ടമായി. ബ്രന്റ് ക്രൂഡ് വില ബാരലിന് 53 ഡോളറായാണ് ബുധനാഴ്ച കുറഞ്ഞത്.
ഇതേതുടര്‍ന്ന് രാജ്യത്തെ പൊതുമേഖലയിലെ ഉള്‍പ്പടെയുള്ള എണ്ണക്കമ്പനികളുടെ ഓഹരി വില കുതിച്ചുയര്‍ന്നു. എച്ച്പിസിഎല്‍(3.2%), ബിപിസിഎല്‍(2.3%), ഐഒസില്‍(1%)എന്നിങ്ങനെയാണ് വില ഉയര്‍ന്നത്.
അതെസമയം ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതിന്റെ നേട്ടം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമോ എന്നാണ് എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. ക്രൂഡ് ഓയിലിന്റെ വില കൂടുമ്പോള്‍ എണ്ണ കമ്പനികള്‍ വില കൂട്ടാറുണ്ടെങ്കിലും ക്രൂഡ് ഓയില്‍ വില ഇടിയുന്ന മുറയ്ക്ക് ഇന്ധന വിലയില്‍ ക്രമീകരണം നടത്താന്‍ കമ്പനികള്‍ തയാറാകാറില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രണാധികാരം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റി എണ്ണക്കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നതിനാല്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാം എന്നല്ലാതെ തീരുമാനം എടുക്കാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് പെട്രോളിനും ഡീസലിനും മൂന്ന് രൂപയോളം എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും വിലയില്‍ പുനപരിശോധന നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു വില വര്‍ദ്ധിപ്പിച്ചത്.
Scroll To Top