Thursday December 08, 2016
Latest Updates

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ക്രിസ്ത്യന്‍ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് മക്കളുടെ സ്വത്തില്‍ ഭര്‍ത്താവിന് തുല്യമായ അവകാശം ഉറപ്പാക്കുന്നതിനാണ് നിയമഭേദഗതി. നിലവിലെ നിയമം ലിംഗ വിവേചനം സൃഷ്ടിക്കുന്നതാണെന്ന് നിയമ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് നിയമഭേദഗതിക്കായി കേന്ദ്രം ആലോചിക്കുന്നത്.

1925 ലെ പിന്തുടര്‍ച്ചാവകാശ നിയമമാണ് ഇപ്പോഴും പിന്തുടരുന്നത്. ഈ നിയമത്തില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളിലെ അമ്മമാര്‍ക്ക് മക്കളുടെ സ്വത്തില്‍ പരിമിതമായ അവകാശം മാത്രമേ നല്‍കുന്നുള്ളൂ. ഇത് ഭേദഗതി ചെയ്ത് സ്ത്രീകള്‍ക്ക് കൂടി തുല്യാവകാശം ഉറപ്പാക്കാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നത്. നിലവിലെ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമ പ്രകാരം മാതാപിതാക്കള്‍ ജീവിച്ചിരിക്കെ മക്കള്‍ മരിച്ചാല്‍ അവരുടെ സ്വത്തിന്റെ അവകാശം പിതാവിനാണ്.

അച്ഛന്‍ ജീവിച്ചിരുപ്പില്ലെങ്കില്‍ സഹോദരനോ സഹോദരിക്കോ സ്വത്ത് നല്‍കാം. ഇവരാരും ഇല്ലെങ്കില്‍ മാത്രമേ അമ്മയ്ക്ക് മരണപ്പെട്ട മക്കളുടെ സ്വത്തില്‍ അവകാശമുള്ളൂ. ഇത് ക്രിസ്ത്യന്‍ സമൂഹത്തിലെ സ്ത്രീകളോടുള്ള വിവേചനമാണെന്നും ഈ നിര്‍ദ്ദേശം എടുത്ത് കളയണമെന്നും വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്ന്നാണ് സ്ത്രീകള്‍ക്ക് കൂടി തുല്യ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Scroll To Top