Wednesday December 07, 2016
Latest Updates

ക്രിസ്തുവിന് നാം കണ്ട രൂപമല്ല? യേശുക്രിസ്തുവിന്റേത് എന്ന് കരുതപ്പെടുന്ന എഡി ആറാം നൂറ്റാണ്ടിലെ പെയ്ന്റിംഗ് ലഭിച്ചു

ക്രിസ്തുവിന് നാം കണ്ട രൂപമല്ല? യേശുക്രിസ്തുവിന്റേത് എന്ന് കരുതപ്പെടുന്ന എഡി ആറാം നൂറ്റാണ്ടിലെ പെയ്ന്റിംഗ് ലഭിച്ചു

ഈജിപ്റ്റ്: യേശുക്രിസ്തുവിന്റേത് എന്ന് കരുതപ്പെടുന്ന പുരാതന പെയ്ന്റിംഗ് കണ്ടെത്തി. ഈജിപ്ഷ്യന്‍ നഗരമായ ഒക്‌സിറിഞ്ചസില്‍ നിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇതുവരെ കണ്ടു പരിചയിച്ച ക്രിസ്തുരൂപവുമായി ഒരു സാമ്യവുമില്ലാത്ത ചിത്രമാണ് കണ്ടെത്തിയത്.

എഡി ആറാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയ്ക്ക് വരച്ചതെന്ന് കരുതപ്പെടുന്ന ചിത്രം ഒരു പുരാതന ഭൂഗര്‍ഭ ശവക്കല്ലറയില്‍ നിനാണ് കണ്ടെത്തിയത്. ചുരുണ്ട മുടിയും മെലിഞ്ഞ യുവാവായ യേശുക്രിസ്തു അനുഗ്രഹം നല്കുന്നതായാണ് ചിത്രം. ആദിമ ക്രൈസ്തവരുടെ നിര്‍മ്മിതിയിലുള്ളതാണ് ഈ ശവക്കല്ലറ. ബാഴ്‌സലോണ യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകരാണ് ഈ ചിത്രത്തെക്കുറിച്ച് പഠനം നടത്തുന്നത്.

ചിത്രത്തിനൊപ്പം കണ്ടെത്തിയ ശിലാളിഖിതങ്ങളുടെ അര്‍ത്ഥം വേര്‍തിരിച്ച് മനസിലാക്കാനും ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. ചിത്രം കണ്ടെത്തിയ കല്ലറയില്‍ തന്നെ അടക്കം ചെയ്ത നിലയില്‍ ലോഹം കൊണ്ടുള്ള മാഷിപ്പാത്രയും ക്രിസ്തുവിന്റെ കാലഘട്ടത്തിലെ എഴുത്താണികളും മറ്റും കണ്ടെത്തിയിട്ടുണ്ട്. ഇവയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

Scroll To Top