Monday December 05, 2016
Latest Updates

ക്രിസ്തുവിനെ കളിയാക്കി ഹാലോവാന്‍ വില്‍പ്പന ,കോര്‍ക്കില്‍ വിശ്വാസികള്‍ രംഗത്ത്

ക്രിസ്തുവിനെ കളിയാക്കി ഹാലോവാന്‍ വില്‍പ്പന ,കോര്‍ക്കില്‍ വിശ്വാസികള്‍ രംഗത്ത്

കോര്‍ക്ക് : ഹാലോവന്‍ കോസ്റ്റ്യുംസിനെതിരെ കോര്‍ക്കിലെയും റോസിലെയും കത്തോലിക്കാ വൈദികരും വിശ്വാസികളും രംഗത്ത്. വിവാദ പരമായ മുഖംമൂടികളും രൂപങ്ങളും ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചതായും വില്‍പ്പന നടത്തിയതായുമാണ് ഇടവക വികാരി ഫാദര്‍ ടോം ദീനിയന്‍ ഹാ ലോവനെതിരെ ആരോപിച്ചിരിക്കുന്നത്.

ക്രിസ്തുവിന്റെ വേഷ വിധാനങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഒരു കോസ്റ്റിയൂമാണ് ഇപ്പോള്‍ വിവാദത്തിനു കാരണം.ഭൂതപ്രേത രൂപങ്ങളോട് ചേര്‍ത്തു വിശുദ്ധരൂപങ്ങള്‍ വില്‍പ്പന നടത്തുന്നതു കര്‍ശനമായി നേരിടുമെന്ന് കോര്‍ക്കിലെ വിശ്വാസികള്‍ പറയുന്നു .
ഏഴു സിറ്റികളിലായി പത്തോളം സ്ഥാപനങ്ങളാണ് ഈ കോസ്റ്റ്യൂം ഹാലോവന്‍ വില്‍പ്പന നടത്തുന്നത്.
35 യൂറോ വിലയിട്ടിരിക്കുന്ന പാക്ക് വാങ്ങാനും ആള്‍ക്കാര്‍ എത്തുന്നുണ്ട് .
സിറ്റിയിലെ പാട്രിക് സെയ്ന്റ് സ്‌റ്റോറില്‍ ഉള്‍പ്പെടെ അധികം സ്ഥലങ്ങളിലും പാക്കേജ് പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു.
വ്യാപാര ആവശ്യം മാത്രം മുന്‍നിര്‍ത്തി ഇത്തരം ദൈവിക കാര്യങ്ങള്‍ വില്‍പന നടത്തുന്നത് തികച്ചും തെറ്റായ പ്രവര്‍ത്തിയാണെന്ന് ഫാദര്‍ ദീനിയന്‍ പറഞ്ഞു. കൃസ്തുദേവനെ ഒരു ഹൊറര്‍ രൂപത്തിലേക്കാണ് കൊണ്ടുവന്നിരിക്കുന്നത്.
മതപരമായ വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു വ്യക്തികള്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ ക്ഷമിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനെതിരെ ബ്രാഞ്ചുമാനേജര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും കമ്പനി വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല.

Scroll To Top