Wednesday December 07, 2016
Latest Updates

ക്രിസ്തുമസ് സമ്മാനമായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഈ ആഴ്ച്ച ബോണസ് വിതരണം ചെയ്യും 

ക്രിസ്തുമസ് സമ്മാനമായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഈ ആഴ്ച്ച ബോണസ് വിതരണം ചെയ്യും 

ഡബ്ലിന്‍:ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് ഈ ആഴ്ച്ച ബോണസ് വിതരണം ചെയ്യുമെന്നു മന്ത്രി ജോണ്‍ ബര്‍ട്ടന്‍.1.2 മില്യന്‍ കുടുംബങ്ങള്‍ക്ക് സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റായി ക്രിസ്തുമസ് ബോണസ് ലഭിക്കും. ഇത്തവണത്തെ ബജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ബജറ്റില്‍ പ്രഖ്യാപിച്ച തുക വിതരണം ചെയ്യുമെന്നു ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വ്യക്തമാക്കി. അര്‍ഹതയുള്ള കുടുംബങ്ങള്‍ക്ക് 47 യൂറോ മുതല്‍ 112 യൂറോവരെ വെല്‍ഫെയര്‍ പെയ്‌മെന്റായി ലഭിക്കും. 

ഓരോ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ലഭ്യമാകുന്ന തുകയില്‍ വ്യത്യാസം വരും. രണ്ട് കുട്ടികളുള്ള ഒരു സിംഗിള്‍ പേരന്റ് കുടുംബത്തിന് ക്രിസ്തുമസ് ബോണസായി 61.90 യൂറോ ലഭിക്കും. ഒരു തൊഴില്‍ അന്വേഷകനും അദ്ദേഹത്തെ ആശ്രയിച്ചു കഴിയുന്ന ഒന്നോ രണ്ടോ പേരുമുള്ള കുടുംബങ്ങള്‍ക്ക് 93.10 യൂറോ ബോണസ് ലഭിക്കും. ബുധനാഴ്ച ഈ വിഭാഗത്തിന്റെ ആനുകൂല്യം വിതരണം ചെയ്യും. ക്രിസ്തുമസ് ബോണസ് 2009 ല്‍ നിര്‍ത്തലാക്കിയ പദ്ധതിയാണ് വീണ്ടും തുടങ്ങുന്നത്. 

വികലാംഗ ആനുകൂല്യം ലഭിക്കുന്ന 112,000 പേര്‍ക്ക് അവരുടെ അടിസ്ഥാന പെയ്‌മെന്റിന്റെ 25 ശതമാനം തുക ബോണസായി ലഭിക്കും. ഇന്‍വാലിഡിറ്റി പെന്‍ഷന്‍ ലഭിക്കുന്ന 53,000 പേര്‍ക്കും കെയറര്‍ അലവന്‍സ് ലഭിക്കുന്ന 58,000 പേര്‍ക്കും ബോണസ് ലഭിക്കും. ഇത് വ്യാഴാഴ്ച ലഭിക്കും. വിധവമാര്‍, വിഭാര്യര്‍ എന്നീ വിഭാഗങ്ങളിലെ പെന്‍ഷന്‍ വാങ്ങുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി നോണ്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനുകള്‍ തുടങ്ങിയവ വാങ്ങുന്നവരുമായ 575,000 പേര്‍ക്ക് ബോനസിനു അര്‍ഹതയുണ്ട്. ഇത് വെള്ളിയാഴ്ച വിതരണം ചെയ്യും. 

Scroll To Top