Tuesday December 06, 2016
Latest Updates

ക്രിസ്തുമസ് ലക്ഷ്യമിട്ട് അയര്‍ലണ്ടില്‍ ബ്ലേഡ് കമ്പനികള്‍ സജീവമാകുന്നു,പലിശ 200 ശതമാനം വരെ !

ക്രിസ്തുമസ് ലക്ഷ്യമിട്ട് അയര്‍ലണ്ടില്‍ ബ്ലേഡ് കമ്പനികള്‍ സജീവമാകുന്നു,പലിശ 200 ശതമാനം വരെ !

ഡബ്ലിന്‍: കൊള്ളപ്പലിശയ്ക്ക് പണം കൊടുക്കുന്ന ബ്ലേഡ് കമ്പനികള്‍ അയര്‍ലണ്ടിലും സജീവമാകുന്നു. ക്രിസ്തുമസ് ലക്ഷ്യമിട്ടാണ് ബ്ലേഡ് കമ്പനികള്‍ പ്രവര്‍ത്തനം സജീവമാകകിയത്. അതേസമയം ഇത്തരം പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും പണം കടം എടുക്കുന്നതിനു മുമ്പ് രണ്ടു വട്ടം ആലോചിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുമസ് ആഘോഷിക്കാന്‍ അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് പണം കടം എടുക്കുന്നത് വന്‍ സാമ്പത്തിക ബാധ്യത ക്ഷണിച്ചു വരുത്തുമെന്ന് സെന്‍ട്രല്‍ ബാങ്കിന്റെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ബെര്‍ണാഡ് മുന്നറിയിപ്പ് നല്‍കി.
ബാങ്കുകളില്‍ നിന്നോ ക്രെഡിറ്റ് യൂണിയനുകളില്‍ നിന്ന് പണം എടുക്കുന്നത് പോലെയല്ല അനധികൃത പണമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സെന്‍ട്രല്‍ ബാങ്കിന്റെ ഒരു സര്‍വേ പ്രകാരം കഴിഞ്ഞ വര്‍ഷംഅഞ്ചില്‍ ഒന്ന് ഉപഭോക്താക്കളും അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് പണം കടം എടുത്തു. പിന്നീട് ഈ കടം വീട്ടുന്നതിന് പലര്‍ക്കും ബാങ്കുകളില്‍ നിന്നും ക്രെഡിറ്റ് യൂണിയനുകളില്‍ നിന്നും ലോണ്‍ എടുക്കേണ്ട സാഹചര്യം ഉണ്ടായെന്നും അദ്ദേഹം വെളിപ്പെടുത്തി.

അയര്‍ലണ്ടിലെ ബാങ്ക് ഇതര ക്രെഡിറ്റ്യൂണിയന്‍ ഇതര മണി ലെണ്ടിംഗ് സ്ഥാപനങ്ങള്‍ ബാങ്ക് റേറ്റിനേക്കാള്‍ 200 ശതമാനം ഇരട്ടി നിരക്കില്‍ പലിശ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ട്.അയര്‍ലണ്ടില്‍ ഏറ്റവും അധികം ഗുണഭോക്താക്കള്‍ ഉള്ള പ്രോവിഡന്റ് പേഴ്‌സണല്‍ ക്രഡിറ്റ് എന്ന സ്ഥാപനം 187 ശതമാനം പലിശ വരെ യാണ് ഈടാക്കുന്നത്.ആവശ്യക്കാരെ ഫോണ്‍ മുഖേനെയും മറ്റും തേടി പിടിച്ചെത്തുന്ന ഇവര്‍ 500 യൂറോ വായ്പ്പ തന്ന് 26 ആഴ്ച കൊണ്ട് തിരിച്ചു വാങ്ങുന്നത് 650 യൂറോയാണ്. 

തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ ഈ തുക ഇരട്ടിയില്‍ അധികമാവും.എന്നാല്‍ ബാങ്ക് ഇതര പണമിടപാട് സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ അധിക തുക ഈടാക്കാനുള്ള അധികാരമില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് പണമെടുക്കുമ്പോള്‍ അവയ്ക്ക് സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരമുണ്ടോയെന്ന് പരിശോധിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു. ഇത് സെന്‍ട്രല്‍ ബാങ്കിന്റെ താഴെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റ് ലിങ്ക് മുഖേന പരിശോധിക്കാവുന്നതാണ്.http://registers.centralbank.ie/DownloadsPage.aspx?AspxAutoDetectCookieSupport=1

Scroll To Top