Wednesday December 07, 2016
Latest Updates

ക്രിസ്തുമസ് കാലാവസ്ഥാ പ്രവചനം തെറ്റുന്നു: മഞ്ഞിനു പകരം കനത്ത കാറ്റും മഴയും,തണുപ്പും

ക്രിസ്തുമസ് കാലാവസ്ഥാ പ്രവചനം തെറ്റുന്നു: മഞ്ഞിനു പകരം കനത്ത കാറ്റും മഴയും,തണുപ്പും

ഡബ്ലിന്‍ :കാലാവസ്ഥാ നിരീക്ഷകരുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി ഇത്തവണ ക്രിസ്തുമസിനു മഴയും കാറ്റും ആയിരിക്കാനുള്ള സാധ്യത ഏറുന്നു. കഴിഞ്ഞ ദിവസമാണ് കലാവസ്ഥാ വകുപ്പ് മുന്‍ പ്രവചനങ്ങള്‍ തിരുത്തി കാറ്റിനും മഴയ്ക്കുമുള്ള സാധ്യത അറിയിച്ചത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത ശക്തിയില്‍വരെ കാറ്റ് പ്രതീക്ഷിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇത്തരത്തില്‍ ശക്തമായ കാറ്റ് അയര്‍ലണ്ടിന്റെ മുഴുവന്‍ പ്രദേശങ്ങളിലും ഉണ്ടായേക്കാമെന്നും സ്റ്റാറ്റസ് ഓറഞ്ച് വിന്‍ഡ് വാണിംഗ് അറിയിക്കുന്നു.
ഇന്നുമുതല്‍ തന്നെ കാറ്റിന്റെ ആരംഭം വടക്കുപടിഞ്ഞാറന്‍ അയര്‍ലണ്ടിലെ പ്രദേശങ്ങളില്‍ അനുഭവപ്പെട്ടുതുടങ്ങുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
എന്നാല്‍ കാറ്റ് സഞ്ചിരിക്കുന്ന പാതയെക്കുറിച്ച് വ്യക്തമായ ധാരണകള്‍ ഒന്നും തന്നെ ഇല്ലെന്നും എന്നാല്‍ തിങ്കളാഴ്ച്ച രാത്രി മുതല്‍ ചൊവ്വാഴ്ച്ച വരെ വളരെ ശക്തമായ കാറ്റ് തന്നെ ഇപ്രദേശങ്ങളെ ആക്രമിക്കുമെന്നും കാലാവസ്ഥനിരീക്ഷകര്‍ മുന്നറിയിപ്പു നല്‍കുന്നു.
തെക്കുപടിഞ്ഞാറന്‍ കാറ്റിന് മണിക്കൂറില്‍ 100 മുതല്‍ 130 കിലോമീറ്റര്‍ വരെ വേഗതയാണ് ഇപ്പോള്‍ കാലാവസ്ഥാ നിരീക്ഷകര്‍ കണക്കാക്കുന്നത്.
പടിഞ്ഞാറന്‍ വടക്കന്‍ തീരപ്രദേശങ്ങളിലാണ് അപകട സാധ്യത കൂടുതല്‍ എന്നും അധികൃതര്‍ അറിയിക്കുന്നു. വമ്പന്‍ തിരമാലകളും ഇവിടങ്ങളില്‍ കാറ്റു നിമിത്തം സൃഷ്ടിക്കപ്പെട്ടേക്കാം.

അയര്‍ലണ്ടില്‍ പല സ്ഥലങ്ങളിലും ഇന്നലെ മഞ്ഞുപെയ്തു. ക്രിസ്തുമസ് ദിവസം വരെ ഇത് തുടരില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.

നാസിലും ദ്രൊഗേഡിലുമുണ്ടായ മഞ്ഞുവീഴ്ച്ച കാരണം വാഹന ഗതാഗതം അല്പം വേഗത കുറഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് എഎ റോഡ്‌വാച്ച് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പാതകളില്‍ വെള്ളപുതച്ചുകൊണ്ട് ഈ മഞ്ഞുവീഴ്ച്ച അധികനേരം നിലനിന്നില്ല. പെട്ടെന്നു തന്നെ മഞ്ഞ് ഉരുകി ഒലിക്കുകയും ചെയ്തിരുന്നു.
തണുത്ത കാലാവസ്ഥ ആയിരിക്കുമെങ്കിലും മഞ്ഞിനെക്കാള്‍ കൂടുതല്‍ കാറ്റിനും മഴയ്ക്കുമുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുള്ളത്.
മൈനസ് 1, 2 നിലയിലേക്ക് താപനില താഴുമെന്നാണ് സൂചന. തുടക്കത്തില്‍ മൂടല്‍മഞ്ഞും ഉണ്ടായേക്കാം. തെക്കന്‍ കാറ്റ് രാത്രിയോടെ ശക്തിയാകും. കൂടെ മഴയും ഉണ്ടായിരിക്കും

Scroll To Top