Friday December 09, 2016
Latest Updates

‘ക്രിസ്തുമസ് ഒരു ജീവിതവഴി’ :ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

‘ക്രിസ്തുമസ് ഒരു ജീവിതവഴി’ :ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

ഡബ്ലിന്‍ :ക്രിസ്തുമസ് എന്നത് വെറുമൊരു ദിവസമല്ലെന്നും അതൊരു ജീവിത വഴിയാണെന്നും ആര്‍ച്ച് ബിഷപ്പ് ഡര്‍മിറ്റ് മാര്‍ട്ടിന്‍
പാവങ്ങള്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതാവണം രാഷ്ട്രീയ സാമ്പത്തിക പദ്ധതികള്‍ എന്നദ്ദേഹം തന്റെ ക്രിസ്തുമസ് ദിന സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു abishop

ഇത്തരം ആഘോഷ സമയങ്ങളിലെങ്കിലും പാവപ്പെട്ടവരെക്കുറിച്ച് ചിന്തിക്കണമെന്നും അവര്‍ക്കുവേണ്ടി എന്തെങ്കിലും പ്രവര്‍ത്തിക്കണമെന്നും
അദ്ദേഹം പറഞ്ഞു.
ഡബ്ലിന്‍ കത്തീഡ്രലില്‍ രാത്രി നടന്ന പാതിരാ കുര്‍ബാനയ്ക്കിടയിലാണ് ആര്‍ച്ച് ബിഷപ്പ് തന്റെ സന്ദേശ പ്രസംഗം നടത്തിയത്.
പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കണമെന്നും അദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നു.
പട്ടിണിയും പരിവട്ടവുമായി ക്രിസ്തുമസ് ആഘോഷിക്കാന്‍ പോലും സാധിക്കാതെ തെരുവില്‍ കിടക്കുന്ന സാധുക്കള്‍ക്കുവേണ്ടിയാവണം രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങള്‍ നില്‍ക്കേണ്ടതെന്നും ആര്‍ച്ച്ബിഷപ്പ് പറയുന്നു.
ഇത്തവണ 70ടണ്ണോളം ഭക്ഷണമാണ് ആര്‍ച്ച്ബിഷപ്പിന്റെ ക്രോസ്‌കെയര്‍ ഫുഡ് ബാങ്കില്‍ ഇത്തവണ പാവങ്ങള്‍ക്കായി നല്‍കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജീവിത മാര്‍ഗം തേടി മറ്റു രാജ്യങ്ങളില്‍ പോയി കഷ്ടപ്പെടുന്നവരുടെ ഒറ്റപ്പെട്ടുപോകുന്ന രക്ഷിതാക്കളെക്കുറിച്ചും ആര്‍ച്ച് ബിഷപ്പ് പ്രതിപാദിച്ചു. ക്രിസ്തുമസ് രാവില്‍ അവര്‍ പ്രതീക്ഷിക്കുന്നത് ചിലപ്പോള്‍ പ്രിയപ്പെട്ട മകന്റെയോ മകളുടെയോ ഒരു വിളിയാവാമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top